നബിദിന പ്രസംഗം | സബ്ജൂനിയർ വിഭാഗം | വിഷയം "അറിവ്"

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ നബിദിന പ്രസംഗം സബ് ജൂനിയർ വിഭാഗം വിഷയം "അറിവ്"

    ബഹുമാന്യരായ അധ്യക്ഷരെ പ്രിയപ്പെട്ട സുഹുരത്തുക്കളെ. ‏السلام عليكم‎

    മനുഷ്യരെ ഉന്നതരാക്കുന്ന ഏറ്റവും വലിയ കാര്യമാണ്‌ അറിവ്‌. അറിവുള്ളവര്‍
    സമൂഹത്തില്‍ എന്നെന്നും ആരദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുയും
    ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്‌. നിങ്ങളില്‍
    അറിവുള്ളവരും ഇല്ലാത്തവരും തുല്യരാണോ.?

    ഏത്‌ കാര്യത്തെ കുറിച്ചും അറിവുണ്ടായിരിക്കുക എന്നത്‌ വലിയ മഹത്വം
    തന്നെയാണ്‌. ആദം അലൈഹിസലാമിനെ സുൃഷ്ടിച്ച അല്ലാഹു അദ്ദേഹത്തിന്‌
    സര്‍വ വസ്തുക്കളുടേയും പേരുകള്‍ പഠിപ്പിച്ചു കൊടുത്തെന്ന്‌
    പറയുന്നുണ്ട്‌. ഇസ്ലാമിന്റെ പ്രബോധനവുമായി വന്ന എല്ലാ
    പ്രവാചകന്‍മാരും നല്ല വിവരമുള്ളവരായിരുന്നു.

    അറിവുള്ളവര്‍ സമൂഹത്തില്‍ ഏറെ ആദരിക്കപ്പെടുന്നത്‌ നാം കണ്ടിരി ക്കും. ഒരു പണ്ഡിതനും ഒരു സാധാര ണക്കാരനും യാത്ര ചെയ്യുന്നുവെന്ന്‌
    സങ്കല്‍പ്പിക്കുക. വഴിയില്‍ പണ്ഡി തന്റെ കൈ പിടിക്കാനും വിശേഷ ങ്ങള്‍ തിരക്കാനും ആളുകള്‍ തിരക്കു കൂട്ടുന്നത്‌ നമുക്ക്‌ കാണാം. അറിവി ല്ലാത്ത ആളെ ആരും പരിഗണിക്കു ന്നതായി കാണില്ല. അറിവുള്ളവര്‍ മരണപ്പെട്ടാലും അവരെ കുറിച്ച്‌ പറയാന്‍ ധാരാളം ആളുകള്‍ ഉണ്ടാ വും. അറിവില്ലാത്തവന്‍ മരണപ്പെടു
    ന്നതോടെ അവനെ ആളുകള്‍ മറന്നു പോകും. എന്തെങ്കിലും എങ്ങെനെ എങ്കിലും പഠിച്ചത്‌ കൊണ്ട്‌ അറിവു ണ്ടാകണ മെന്നില്ല. അതിന്‌ ചില മര്യാതകളൊക്കെ പാലിക്കണം. കാര്യ ഗൌരവത്തോടെ പഠിക്കുക. അതു മായി ബന്ധപ്പെട്ട കാര്യങ്ങളെ ബഹു മാനിക്കുക, പഠിച്ചതനുസരിച്ച്‌. പ്രവര്‍ ത്തിക്കുക എന്നിവയെല്ലാം മുഖ്യമാ ണ്‌. അത്തരത്തിലുള്ള അറിവിനെ സ്ഥാനം ലഭിക്കു. ഞാനൊരു കാര്യം ഉണര്‍ത്തി നിര്‍ത്തുകയാണ്‌. നാമൊ ക്കെ കുട്ടികളാണ്‌. പഠിച്ച്‌ വളരേണ്ട കാലമാണിപ്പോള്‍. അവസരങ്ങള്‍ ധാരാളമുണ്ടായിട്ടും നാമതൊന്നും ഉപയോഗപ്പെടുത്തുന്നില്ല. പലരും ആര്‍ക്കോ വേണ്ടി പഠിക്കുകയാണ്‌. ഉമ്മ വഴക്ക്‌ പറയുമോ,ഉസ്താദ്‌ കണ്ണുരുട്ടുമോ എന്നൊക്കെ പേടി ച്ചാണ്‌ നമ്മില്‍ പലരും പഠിക്കുന്നത്‌. ഇത്‌ കൊണ്ട്‌ നമുക്കൊരിക്കലും
    പുരോഗതിയുണ്ടാവില്ല.മാത്രമല്ല, നമ്മേ ആദരിക്കപ്പെടുകയുമില്ല. ആയതിനാല്‍ നാം അറിവിന്റെ
    മഹത്വം ഉള്‍കൊള്ളണമെന്നും നല്ല അറിവുള്ളവരായി തീരണമെന്നും
    അഭ്യാര്‍ഥിച്ച് എന്റെ പ്രസംഗം നിര്‍ത്തുന്നു.
    السلام عليكم

    Vocal : Anas Zuhri
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation