പാട്ടിനൊപ്പം വരികൾ ▸ സുമ വർണ്ണ സുമോഹന ദീപം
സുമ വർണ്ണ സുമോഹന ദീപം
ശുഭ സാരമരുളിയ രൂപം
സുകൃതം സമൃധം സുഖ ഭാവം സുബ്ഹാന്റെ സുരഭില ദാനം
പ്രഭ തിരമറിയ്‌ണ പ്രഭുമദ്ഹുരയണ
നാളോ തിരു നാളോ
പുതുമയിലെഴുതിയ പുകളുകളോഴുകിയതാണോ
തിരുശീലോ
ഈണം ചേരും ദഫിൻ താളം തേടും
വിരലുകളായ് ത്വാഹാ സ്വല്ലല്ലാഹു 2)
( കാതിനിമ്പമേറും രാവുകൾ
ചെന്താര ത്തെളി നൂറാ
ചിന്തും സുനമാ
കരമരുളും വരമുതിരും ജയ വഴിയേകും തെന്നലാ
താരക രാജാ ഗുരു താജോളിവാ
സൽഗുണമോതാം സകലം നിറവാ
പകലിരവും നറു പരിമളവും വിതറുന്ന തങ്ക വർണ്ണമേ (ഖൽബും കവർന്നോ
കാതും കണ്ണും പടർന്നോ
കാതം ദൂരെ പാദം തുടർന്നോ 2)
പദം സൂക്ഷ്‌മ സന്ദേശം
ഹിതമഹദിലെ മിക വാസം മുഖം സ്വർഗ്ഗ സല്ലാപം
തണലിടുമരുമ വിലാസം
സുലഭ നിലാ
സുവനമിതാ
ഇഹം പരം പൊരുൾ ചോന്ന സുൽത്താനാ
സാരസമായ്
സാര സമാഗമ സാഗരമായ്
പാതിരാ പൂക്കളും പാടിയോ
പാരിലെ സൗഭകം നൂറിലോ അധരമിലായ് പൂക്കും നാദം
അഖില ജഗം കാക്കും നാമം
മരുമണലിൽ കുളിരലയൊലിയായ്
മധു കിനിയും മലരിതളണവായ്
മന്ദാരക്കനി വരവായ്
ചൊങ്കാരത്തെളി ബദ്റായ്
സുന്ദരാനുരാഗ ലോല മഴ നനയാം
ആ.....സുന്ദരാനുരാഗ ലോല പുതുമഴ തോർന്നിടാതെ ധാരധാരയായ് പൊഴിയുകയായ്...
(ആനന്ദം ആമോദം
ആദരാവേറുമിടം2)
തലം സ്വപ്‌ന സാഫല്യം
സമദവനരികിലെ യാമം
ഫലം നൽകുമാരാമം
അജബുകളതിലുമനേകം
ഗഗനമിലായ്
ഗമനമിതാ
ശരം സമം പ്രയാണം കടന്നോരാ
മർഹബയാൽ
മരതകമേ വരവേറ്റിടലായ് സാക്ഷിയായ് താരജാലങ്ങളും
ഏഴു വാനങ്ങളും മേഘവും
ഹജറുകളാരായും സൗഖ്യം ശജറുകളാ മുന്നിൽ സൗമ്യം
അഴകാതിലാ വജ്ഹൊളി മഹിമാ
അടരുമൊരാ ചിരിയത് ഹരമാ
ശക്കേറിയൊരിട വഴിയിൽ
ഹക്കോതിയ മൊഴി മികവിൽ
ആ......
അന്ധകാര ഭീതിയെങ്ങുമൊഴിയുകയായ്
അന്ധകാര ഭീതി മുറ്റുമിരുളറയാകെ സൂര്യശോഭ
തീർത്തോരാ വദനമിതാ
(ആനന്ദം ആമോദം ആദരവേറുമിടം2
Vocal : MUZAMMIL FAIZY THEYYOTTUCHIRA
Channel ID : @wadimedia