3th class aqeeda ardha varshika pariksha important questions by Quiz Burhan
Madrasa Guide
ഖുർആൻ മാർഗ്ഗ നിർദ്ദേശമാണ് ആർക്ക്...?
ലോകാവസാനം വരെയുള്ള മുഴുവൻ ജനതക്കും മാർഗ്ഗനിർദേശമാണ്.
അല്ലാഹു എത്ര കിത്താബുകളും എത്ര ഏടുകളുമാണ് ഇറക്കിയത്..?
4 കിതാബുകളും 100 ഏടുകളുമാണ് ഇറക്കിയത്
മനുഷ്യരുടെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്...?
ഇഹപര വിജയമാണ്
മലക്കുകളുടെ വിശേഷണങ്ങൾ പറയാമോ..?
അവർ സ്ത്രീകളോ പുരുഷന്മാരോ അല്ല അവർക്ക് ഉറക്കമോ മറവിയോ ഇല്ല അവർക്ക് അന്ന പാനീയങ്ങൾ ആവശ്യമില്ല. ക്ഷീണമോ മടിയോ അവർക്കില്ല.
ആരാണ് മലക്കുകൾ എന്ന് പറഞ്ഞാൽ...?
പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു പ്രത്യേക സൃഷ്ടികളാണ് മലക്കുകൾ.
ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നു എന്തിന്...?
വിശ്വാസപരമായ കാര്യങ്ങൾക്കാണ് ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നത്.
അല്ലാഹുവിന്റെ വിശേഷണങ്ങൾ പറയാമോ...?
അല്ലാഹു ഒരുവനാണ്
അല്ലാഹുവിനെ കൂട്ടുകാരുമില്ല.
അല്ലാഹുവിനെ ആദ്യവും അവസാനവും ഇല്ല.
അവൻ ഒന്നിനെയും ആശ്രയിക്കാത്തവനാണ്.
അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനും കാണുന്നവരുമാണ്.
أُولُو الْعَزْم കൾ ആരൊക്കെയാണ്....?
(۱) نُوحٌ السلام
(۲) إِبْرَاهِيمُ السلام
(۳) مُوسَى السلام
(٤) عيسى السلام
(٥) مُحَمَّدٌ
ميكائيل ع എന്ന മലക്കിന്റെ ജോലി എന്താണ്...?
ഇടി,മിന്ന്, മഴ,കാറ്റ്മു, രിസ്ഖ് മുതലായവ കൊണ്ട് ഏൽപ്പിക്കപ്പെട്ടവരാണ്.
رَقِيبٌ عَتِيدٌ മലക്കുകളുടെ ജോലി എന്താണ്...?
നന്മ തിന്മകൾ എഴുതുക
അല്ലാഹുവിന്റെ കിത്താബുകൾ എന്നു പറയുന്നു എന്തിന്...?
അല്ലാഹു മനുഷ്യർക്ക് നൽകുന്ന നിയമനിർദ്ദേശങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളാണ് അല്ലാഹുവിന്റെ കിത്താബുകൾ.
ഖുർആനിന്റെ അവതരണം പൂർത്തിയായത് എത്ര വർഷം കൊണ്ടാണ്...?
23 വർഷം കൊണ്ട്
.....إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا
لَهُ لَحَافِظُونَ
മറ്റു ഗ്രന്ഥങ്ങൾ ദുർബലപ്പെടുകയും ചെയ്തു എപ്പോൾ...?
ഖുർആനിന്റെ അവതരണത്തോടെ മറ്റു ഗ്രന്ഥങ്ങൾ ദുർബലപ്പെടുകയും ചെയ്തു.
ആരാണ് പ്രവാചകന്മാർ...?
അല്ലാഹുവിന്റെ പരിശുദ്ധ ദീനിന്റെ നിയമങ്ങൾ വഹിയ്യ് മുഖേന അറിയിക്കപ്പെട്ട സ്വതന്ത്രരായ പുരുഷന്മാരാണ് മനുഷ്യരിൽ നിന്നുള്ള പ്രവാചകൻമാർ.
അമ്പിയാക്കളിൽ ഏറ്റവും ശ്രേഷ്ഠർ ആരാണ്...?
മുർസലുകൾ
സൃഷ്ടികളിൽ ഏറ്റവും അത്യുന്നതർ ആരാണ്...?
നമ്മുടെ നബി മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ
മുൻ കഴിഞ്ഞ വേദങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്ത്...?
നബിയുടെ സ്വഭാവഗുണങ്ങളും വിശേഷണങ്ങളും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുഹമ്മദ് നബിയെ ആരിലേക്കാണ് നിയോഗിക്കപ്പെട്ടത്...?
സർവ്വ മനുഷ്യരിലേക്കും ജിന്നുകളിലേക്കും നിയോഗിക്കപ്പെട്ടവരാണ്.
മരണം എന്നാൽ എന്ത്...?
ഒരു ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് മാറലാണ്
ഖബ്റിൽ ശരിയായ ഉത്തരം പറഞ്ഞാൽ അവന്റെ ഖബ്ർ എന്തായി മാറും...?
ഖബ്ർ സ്വർഗ്ഗത്തോപ്പാക്കപ്പെടും
പരലോക വിശ്വാസത്തിൽ പെട്ട കാര്യങ്ങൾ ഏതൊക്കെയാണ്....?
ഖബ്ർ ജീവിതം,സ്വർഗം,നരകം,مَحْشَرْ، ميزان، صِرَاط
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ
ഈ ആയത്തിന്റെ അർത്ഥം പറയാമോ
സർവ്വലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.