പ്രാർത്ഥനയുടെ ആദ്യവും അവസാനം അള്ളാഹുവിനെ സ്തുതിക്കുക, നബിയുടെ മേൽ സ്വലാത്ത് ചെയ്യുക,പ്രാർത്ഥനയുടെ ആമുഖമായി എന്തെങ്കിലും സൽ കർമ്മങ്ങൾ ചെയ്യുക, കർമ്മങ്ങളോ സദ്വൃത്തരെയോ മുൻനിർത്തി പ്രാർത്ഥിക്കുക.
.....قَالَ: مَا أَنَا عَلَيْهِ
وَأَصْحَابِي
വിശ്വാസപരമായ കാര്യങ്ങൾ തെളിവ് സഹിതം വിശദീകരിച്ച ഇമാമുകൾ...?
എന്റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണ്. അവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾ സന്മാർഗം പ്രാപിച്ചവരാകും
എന്താണ് കറാമത്ത് എന്ന് പറഞ്ഞാൽ....?
ഔലിയാക്കളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾക്ക് കറാമത്ത് എന്നു പറയുന്നു.
ഉമർ (റ) ഈജിപ്ത് കീഴടക്കി അതിന്റെ ഗവർണറായി ആരെയാണ് നിയമിച്ചത്...?
(رَ) عَمْرُو بْنُ الْعَاص
നബി തങ്ങളുടെ മുഹജിസത്തുകളിൽ നിന്ന് കുറച്ച് വിശദീകരിക്കാമോ...?
ഇസ്റാഅ് മിഅ്റാജ് യാത്രകൾ, ചന്ദ്രൻ പിളർന്ന സംഭവം, ജനങ്ങൾക്ക് വെള്ളം ആവശ്യമായപ്പോൾ നബി തങ്ങളുടെ കൈവിരലുകളിലൂടെ ശുദ്ധമായ ജലം പ്രവഹിച്ചത്ക്ഷ, വൃക്ഷങ്ങൾ, മൃഗങ്ങൾ, കല്ലുകൾ മുതലായവ നബിതങ്ങളോട് സംസാരിച്ചത്.
മുഅ്ജിസത്ത് എന്ന് പറയുന്നു എന്തിന്...?
അമ്പിയാ മുർസലുകൾ അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർക്ക് അല്ലാഹു നൽകുന്ന അസാധാരണ സംഭവങ്ങളാണ് മുഅ്ജിസത്ത്.
ശിർക് എന്ന് പറയുന്നു എന്തിന്...?
അല്ലാഹു അല്ലാതെ ഇബാദത്തിന് അർഹനായി മറ്റൊരാളുണ്ടെന്ന വിശ്വാസമാണ് ശിർക്.
سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ
അർത്ഥം പറയാമോ
അത്യുന്നതനായ എന്റെ നാഥനെ ഞാൻ പരിശുദ്ധനാകുന്നു അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു.
അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന് മൂന്നു ഉദാഹരണങ്ങൾ പറയാമോ..?
ആകാശം, ഭൂമി, നക്ഷത്രങ്ങൾ
الدُّعَاء എന്ന് പറയുന്നു എന്തിന്..?
ആരാധ്യനാണെന്ന വിശ്വാസത്തോടെ അല്ലാഹുവിനോട് നടത്തുന്ന സഹയാർഥനയാണ്.
അമ്പിയാക്കളോടും ഔലിയാക്കളോടും മറ്റും നടത്തുന്ന സഹയാർഥന പ്രാർത്ഥനയാണോ..
പ്രാർത്ഥനയല്ല, കാരണം അവരെല്ലാം ആരാധ്യരായി വിശ്വസിക്കുന്നില്ല.
മുബ്തദിഉകളുടെ അടയാളങ്ങൾ ഏതൊക്കെ...?
മരണാനന്തരം മഹാത്മാക്കൾക്ക് അല്ലാഹു നൽകിയ പ്രത്യേകതകൾ നിഷേധിക്കുക, ജുമുഅയുടെ ഒന്നാമത്തെ ബാങ്ക് അനാചാരമാണെന്ന് പറയുക, 20 റക്അത്ത് തറാവീഹിനെയും സുബ്ഹിലെ ഖുനൂത്തിനെയും അനാചാരമാക്കുക, സ്വലാത്തും ദിക്റും കൂട്ടമായി ചൊല്ലുന്നതിനെ തള്ളിപ്പറയുക, ഖുർആനും ഹദീസും സ്വന്തമായി വ്യാഖ്യാനിക്കുക.
നബി തങ്ങളുടെ സമുദായം 73 വിഭാഗമാവും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗത്തിൽ പ്രവേശിക്കൂ ഏതാണ് ആ വിഭാഗം...?
അഹ്ലുസ്സുന്നത്തി വൽജമാഅ
ആരാണ് ബിദഇകൾ...?
പ്രമാണങ്ങൾ സ്വന്തമായി വ്യാഖ്യാനിക്കുകയും അത് പിൻപറ്റുകയും ചെയ്യുന്നവരാണ് ബിദഇകൾ.
സുന്നത്ത് എന്ന് പറയുന്നു എന്തിന്..?
നബി തങ്ങളുടെ വാക്ക് പ്രവർത്തി ഉദ്ദേശം മൗനാനുവാദം എന്നിവയാണ് സുന്നത്ത്.
സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട സ്വഹാബികൾ ആരൊക്കെയാണ്...?