-
ബഖീഉൽ ഗർഖദ് ഏതാണ്?
മദീന വാസികളുടെ ഖബ്ർസ്ഥാനാണ് ബഖീഉൽ ഗർഖദ്.
ഖബർ സന്ദർശനം സുന്നത്താണ്, ആർക്ക്?
ഖബർ സന്ദർശനം പുരുഷന്മാർക്ക് സുന്നത്താണ്.
സ്ത്രീകൾക്ക് ചില ഖബ്റുകൾ സിയാറത്ത് ചെയ്യൽ സുന്ന ത്തുണ്ട്. അവ ഏവ?
നബി(സ്വ)യുടെയും മറ്റു പ്രവാചകന്മാരുടെയും ഔലിയാക്കൾ, പണ്ഡിതർ, അടുത്ത കുടുംബക്കാർ എന്നിവരുടെയും ഖബ്ർ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്ക് സുന്നത്താണ്.
തസ്ബീത്ത് ഏതുവരെയാണ്?
ഒരു മണിക്കൂർ
തൽഖീനിന്റെ വചനങ്ങൾ മൂന്ന് തവണ ആവർത്തിക്കുന്നതിന്റെ വിധി?
സുന്നത്ത്
മയ്യിത്തിന്റെ കുടുംബത്തിന് ഭക്ഷണം തയ്യാറാക്കിക്കൊടുക്കൽ സുന്നത്തുള്ളത് ആർക്ക്?
മയ്യിത്തിന്റെ കുടുംബത്തിൻ്റെ അയൽക്കാർക്കും അകന്ന കുടും ബക്കാർക്കും.
തഅ്സിയത്തിന്റെ സമയം?
മരണശേഷം മൂന്ന് ദിവസം.
സമാശ്വസിപ്പിച്ചുകൊണ്ട് പറയേണ്ടത്?
أَعْظَمَ اللَّهُ أَجْرَكَ وَأَحْسَنَ عَزَاءَكَ وَغَفَرَ لِمَيِّتِكَ
തഅ്സിയത്തിന് മറുപടി പറയാനുള്ള വാചകം?
جَزَاكَ اللَّهُ خَيْرًا وَتَقَبَّلَ اللَّهُ مِنْكَ
അനുശോചനം അറിയിക്കൽ കറാഹത്തുള്ളവർ?
ദുർനടപ്പുകാരനെയും പുത്തനാശയക്കാരെയും തഅ്സിയത്ത് ചെയ്യൽ കറാഹത്താണ്.
خَضْرَاءُ
പച്ചയായത്
تَنْحِيَةٌ
നീക്കൽ-മാറ്റൽ
മയ്യിത്ത് ഖബ്റിൽ പ്രവേശിപ്പിക്കുന്നവന് സുന്നത്താണ് എന്ത്?
بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ.
മയ്യിത്ത് ഭൂമിക്ക് മുകളിൽ വെക്കുന്നതും അതിനു മുകളിലായി ഖബ്റ് ഉയർത്തുന്നതും മതിയാകുമോ?
ഇല്ല
മയ്യിത്ത് മറവ് ചെയ്യുന്നതിൽ നിർബന്ധമായ കാര്യമെന്ത്?
മയ്യിത്ത് ഖിബലയിലേക്ക് ചരിച്ച് കിടത്തലും മണ്ണ് ദേഹത്ത് വീഴുന്നതിനെ തടയുന്ന വല്ലതും ഖബ്റിൽ വെക്കലും ശേഷം മണ്ണ് നീക്കിയിടലും നിർബന്ധമാണ്.
മറവ് ചെയ്യൽ പൂർണമായ ശേഷം സുന്നത്തുള്ളത് എന്ത്?
പച്ചത്തണ്ട്, ചെടി പോലോത്തത് ഖബ്റിന്മേൽ കുത്തലും ഖബ്റിന്മേൽ വെള്ളം തളിക്കലും തലഭാഗത്തും കാൽഭാ ഗത്തും മീസാൻ കല്ല് വെക്കലും സുന്നത്താണ്.
إِجْعَلْهُ فَرَطًا لِأَبَوَيْهِ
അവന്റെ മാതാപിതാക്കൾക്ക് അവനെ നീ മുൻകൂട്ടിയുള്ള പ്രതി ഫലമാക്കേക്കണമേ
وَثَقُلْ بِهِ مَوَازِينَهُمَا
അവൻ കാരണം അവർ രണ്ടുപേരുടെയും നന്മയുടെ തുലാസ് നീ ഭാരം കൂട്ടേണമേ
وَلَا تَحْرِمُهُمَا أَجْرَهُ
അവന്റെ കൂലി അവർ രണ്ടുപേർക്കും നീ തടയരുതേ.
ഇമാമത്തിൽ മുന്തിക്കേണ്ടവർ
പിതാവ്, പകരക്കാരൻ, പിതാവിൻ്റെ പിതാവ്, മകൻ, അവന്റെ മകൻ, സഹോദരൻ, അവരുടെ മകൻ, പിതൃവ്യൻ
اعْتِبَارٌ
പാഠം
മയ്യിത്തിന്റെ വിരുന്നിനെ നീ മാനിക്കേണമേ
وَأَكْرِمْ نُزُلَهُ
وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
ആലിപ്പഴം കൊണ്ടും മഞ്ഞുകൊണ്ടും വെള്ളംകൊണ്ടും അവനെ നീ കഴുകുകയും ചെയ്യേണമേ.
اللَّهُمَّ لَا تَحْرِمْنَا أَجْرَهُ
അല്ലാഹു അവൻ്റെ (മയ്യിത്ത് ഞങ്ങൾക്ക് നീ തടയരുതേ.
مَدْخَلٌ
പ്രവേശനസ്ഥലം
മയ്യിത്തിനുള്ള പ്രാർത്ഥനയുടെ ചുരുക്കരൂപമെന്ത്?
اللَّهُمَّ اغْفِرْ لَهُ
മൂന്നാം തക്ബീറിൽ ഇമാമിനോടൊപ്പം തുടർന്നവൻ എന്തു ചെയ്യണം?
മൂന്നാം തക്ബീറിൽ വൈകിത്തുടർന്നവൻ തക്ബീർ ചൊല്ലി അവൻ്റെ തർത്തീബ് പാലിക്കണം.
തക്ബീറുകളിൽ കൈ ഉയർത്തൽ
സുന്നത്ത്
ഇമാം തക്ബീറുകൾ ഉറക്കെ ചൊല്ലൽ
സുന്നത്ത്
മറഞ്ഞ മയ്യിത്ത് നിസ്ക്‌കാരത്തിൽ വജ്ജഹ്‌തു ഓതൽ
സുന്നത്ത്
നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലും മുമ്പ് ഹംദ് ചൊല്ലൽ
സുന്നത്ത്
മയ്യിത്ത് നിസ്കാരത്തിൽ ഫാത്തിഹ ഓതേണ്ടത് എപ്പോൾ?
ഒന്നാം തക്ബീറിനു ശേഷം.
നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലേണ്ട സമയം?
രണ്ടാം തക്ബീറിനു ശേഷം.
മയ്യിത്തിന് പ്രാർത്ഥിക്കേണ്ട സമയം?
മൂന്നാം തക്ബീറിനു ശേഷം
നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലിയ ശേഷം പ്രാർത്ഥി ക്കുന്നതിന്റെ വിധി?
സുന്നത്ത്
إِخْرَاج
പുറത്തെടുക്കൽ
മയ്യത്ത് നിസ്കാരത്തിന്റെ ശർത്തുകൾ എത്ര...?
രണ്ട് ശർത്തുകൾ
ഖബ്റിലുള്ള മയ്യിത്തിനെ നിസ്‌കാരത്തിൽ മുൻകടക്കൽ അനു വദനീയമാണോ?
ഇല്ല, അനുവദനീയമല്ല
ശുദ്ധിയാക്കാൻ കഴിയാത്ത മയ്യിത്തിൻ്റെ മേൽ നിസ്കരി ക്കണോ?
വേണ്ട, നിസ്ക്കരിക്കേണ്ട
മയ്യിത്ത് നിസ്കാരത്തിൻ്റെ ഫർളുകൾ എത്ര?
7 ഫർളുകൾ
കഫൻപുടയിൽ മയ്യിത്തിൻ്റെ അവകാശം:
ഔറത്ത് മറച്ചതിനേക്കാൾ കൂടുതലുള്ളത് ഒഴിവാക്കുന്നത്
കഫനിൽ അല്ലാഹുവിന്റെ ഹഖ്
ഔറത്ത് മറക്കുകയെന്നത്.
പട്ടുകൊണ്ട് കഫൻ ചെയ്യൽ അനുവദനീയമാണ്, ആർക്ക്..?
സ്ത്രീ, കുട്ടി, ഭ്രാന്തൻ എന്നിവരെ പട്ട് വസ്ത്രത്തിൽ കഫൻ ചെയ്യൽ അനുവദനീയമാണ് (കറാഹത്തോടെ)
കഫൻ ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായത് എന്ത്?
കഫൻ ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായ വസ്ത്രം വെള്ള കോട്ടൺ വസ്ത്രമാണ്.
കഫൻ ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് എന്ത്?
ശരീരം മുഴുവനും മറയുന്ന ഒരു വസ്ത്രമാണ് കഫൻതുണിയിൽ നിന്ന് ചുരുങ്ങിയത്.
പുരുഷന് പൂർണമായ കഫൻപുടയെന്ത്?
ശരീരം മുഴുവനും മറയുന്ന ഒരേപോലെയുള്ള 3 തുണികളാണ് പുരുഷൻ്റെ പൂർണമായ കഫൻപുട
കഫൻതുണി മുന്തിയതാക്കൽ
കറാഹത്ത്
കഫൻതുണി നന്നാക്കൽ
സുന്നത്ത്
ഇഹ്റാമിലായിരിക്കേ മരണപ്പെട്ട മയ്യിത്തിൻ്റെ തല മറക്കൽ
ഹറാം
ശരീരമാസകലം മറയുന്ന ഒരു വസ്ത്രത്തേക്കാൾ അധികമു ള്ളത് കടം കൊടുക്കാനുള്ളവന് തടയൽ
അനുവദനീയം
മയ്യിത്ത് കഫൻ ചെയ്യൽ അനുവദനീയമാണ്, എന്തുകൊണ്ട്?
ജീവിതകാലത്ത് ധരിക്കൽ അനുവദനീയ വസ്ത്രംകൊണ്ട് മയ്യിത്ത് കഫൻ ചെയ്യൽ അനുവദിക്കപ്പെടും.
മരണവിവരം അറിയിക്കൽ
സുന്നത്ത്
മുങ്ങിമരിച്ചവനെ കുളിപ്പിക്കൽ
നിർബന്ധം
മറയില്ലാതെ മയ്യിത്തിൻ്റെ ഔറത്ത് തൊടൽ
ഹറാം
കുളിപ്പിച്ച ശേഷം മയ്യിത്തിൽ നിന്ന് പുറത്തുവന്ന നജസ് നീക്കൽ
നിർബന്ധം
مَنْخَرٌ
നാസാദ്വാരം
മയ്യിത്തിൽനിന്ന് വീണ മുടി എന്തു ചെയ്യണം?
കൊഴിഞ്ഞുവീണ മുടി അവനോടൊപ്പം മറവ് ചെയ്യപ്പെടുന്ന തിനായി കഫൻപുടയിൽ വെക്കണം.
മയ്യിത്ത് സംസ്ക്‌കരണത്തിൽ 4 കാര്യങ്ങൾ നിർബന്ധമാണ്, അവ ഏവ?
മയ്യിത്തിനെ കുളിപ്പിക്കലും കഫൻ ചെയ്യലും നിസ്കരിക്കലും മറവ് ചെയ്യലുമായി 4 കാര്യങ്ങൾ മയ്യിത്ത് സംസ്കരണത്തിൽ നിർബന്ധമാണ്.
മയ്യിത്ത് പരിപാലനം പൊതുബാധ്യതയാണ്, ആർക്ക്?
മരണ വിവരം അറിഞ്ഞ എല്ലാവർക്കും മയ്യിത്ത് പരിപാലനം പൊതുകടമയാണ്.