5th class Thareekh ardha varshika pariksha important questions by Quiz Burhan
Madrasa Guide
മദീനയുടെയും ശാമിന്റെയും ഇടയിലുള്ള സ്ഥലം...?
خَيْبَر
ഹുദൈബിയ സന്ധി വ്യവസ്ഥകൾ എന്തൊക്കെയാണ്....?
മുസ്ലിമീങ്ങൾ ഇപ്പോൾ മക്കയിൽ പ്രവേശിക്കരുത്, മദീനയിലേക്ക് തന്നെ മടങ്ങുക, അടുത്ത് വർഷം നിർവഹിക്കാം, 10 വർഷം പരസ്പരം യുദ്ധം പാടില്ല.
നബി തങ്ങൾ ഉംറ ചെയ്യാൻ ആഗ്രഹിച്ചു ഏതു വർഷം ഏതു മാസം...?
ഹിജ്റ ആറാം വർഷം ദുൽഖഅ്ദ് മാസത്തിൽ
ഹിജ്റ അഞ്ചാം വർഷം ശവ്വാൽ മാസത്തിലാണ് നടന്നത്...?
خَنْدَقْ യുദ്ധം
خَنْدَقْ യുദ്ധത്തിന്റെ മറ്റൊരു പേര്....?
أَحْزَابُ
ഉഹ്ദ് യുദ്ധത്തിൽ നബി തങ്ങളുടെ ശിരസ്സിന് മുറിവേൽക്കുകയും.....
മുൻപല്ല് പൊട്ടുകയും ചെയ്തു
ഉഹദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് ഉണ്ടായിരുന്നത് എന്തൊക്കെയായിരുന്നു...?
3000 യോദ്ധാക്കളും 15 സ്ത്രീകളും 200 കുതിരകളും 300 ഒട്ടകങ്ങളും
ഇത് ആര് പറഞ്ഞു ഞാൻ തിരിച്ചു വിളിക്കുന്നത് വരെ ആരും താഴെ ഇറങ്ങരുത്...? ഇത് പറയാനുള്ള സന്ദർഭം എന്തായിരുന്നു....?
ഉഹ്ദ് യുദ്ധത്തിൽ നബി തങ്ങൾ അമ്പെയ്റ്റിൽ വിദഗ്ധരായ 50 പേരെ جَبَلُ الرُّمَاةُ എന്ന് പർവ്വതത്തിൽ വിന്യസിപ്പിച്ചു. അവരോട് നബി തങ്ങൾ ഞാൻ തിരിച്ചു വിളിക്കുന്നത് വരെ ആരും താഴെയിറങ്ങരുത് എന്ന് നിർദേശവും നൽകി. പിന്നിൽ കൂടി വരുന്നവരെ തടയാനായിരുന്നു ഇത്.
ബദറിൽ സംബന്ധിച്ച സ്വഹാബികൾ ആരുംതന്നെ.....
നരകത്തിൽ പ്രവേശിക്കുകയില്ല എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.
ബദ്റിൽ യുദ്ധത്തിൽ മുസ്ലിമീങ്ങളുടെ പക്ഷത്ത് ഉണ്ടായിരുന്നത് എന്തൊക്കെ...?
മൂന്നു കുതിരകളും 70 ഒട്ടകങ്ങളും ആറ് പടയങ്കികളും
ഇസ്ലാം വിഭാവനം ചെയ്യുന്നു എന്ത്....?
സമാധാനത്തിന്റെ സന്ദേശമാണ് പരിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്നത്.
പ്രതിരോധത്തിനുള്ള അനുവാദം ലഭിച്ചത് ഏത് വർഷമാണ്...?
ഹിജ്റ രണ്ടാം വർഷം സ്വഫർ മാസം
خَيْبَر എന്ന പ്രദേശത്തെ താമസക്കാർ ആരായിരുന്നു...?
യഹൂദികളായിരുന്നു.
خَيْبَر യുദ്ധത്തിൽ ശത്രുപക്ഷത്തു നിന്നും കൊല്ലപ്പെട്ടവർ എത്രപേർ...?
93 പേർ കൊല്ലപ്പെട്ടു.
ഹുദൈബിയ കരാർ മൂലം മുസ്ലിങ്ങൾക്ക് ഉണ്ടായ നിരവധി നേട്ടങ്ങൾ...?
അവർക്ക് നിർഭയം ഖുറൈശികളുമായി ഇടകലരാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും കഴിഞ്ഞു. അത് കാരണമായി നിരവധിപേർ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
"നീ ത്വവാഫ് ചെയ്യുക മറ്റാരെയും അനുവദിക്കുകയില്ല" ഇത് ആര് ആരോട് ഞ്ഞു...?
ഖുറൈശികൾ ഉസ്മാൻ (റ) വിനോട്
خَنَدَق യുദ്ധത്തിൽ ശത്രുപക്ഷത്ത് എത്ര പേരുണ്ടായിരുന്നു...?
10,000 പേർ
നബി തങ്ങളുടെ പിതൃവ്യൻ ഹംസ റളിയള്ളാഹു അന്ഹു ഉൾപ്പെടെ 70 പേർ ശഹീദായ യുദ്ധം
ഉഹ്ദ് യുദ്ധം
ഉഹ്ദ് യുദ്ധത്തിൽ മുസ്ലിമീങ്ങളുടെ പതാക വഹിച്ചിരുന്നത് ആരായിരുന്നു...?
مُصْعَبُ بْنُ عُمَيْرُ رَضِيَ اللَّهُ عَنْهُ
ഉഹ്ദ് യുദ്ധത്തിൽ വഴിയിൽ വെച്ച് എത്രപേർ തിരിച്ചു മടങ്ങി അവർ ആരായിരുന്നു...?
യുദ്ധത്തിൽ വഴിയിൽ വെച്ച് 300 പേര് മടങ്ങി അവർ മുനാഫിഖുകൾ ആയിരുന്നു.
മക്കാ വിജയത്തിൽ നബി തങ്ങളും സ്വഹാബത്തും ഇറങ്ങിയ സ്ഥലം...?
مَرُّ الظَّهْرَانَ
മക്ക വിജയത്തിന്റെ പ്രത്യേകത എന്ത്...?
പിറന്ന നാട്ടിലേക്ക് നബിയും സ്വഹാബത്തും തിരിച്ചെത്തിയ ദിവസം. മുശ്രിക്കുകളുടെ കൈകളിൽനിന്ന് കഅ്ബ മോചിതമായ ദിവസം.
ഹിജ്റ മൂന്നാം വർഷം ശവ്വാൽ മാസം 15നാണ് നടന്നത്...?
ഉഹ്ദ് യുദ്ധം
ബദ്റിൽ തടവുകാരാക്കപ്പെട്ട ശത്രുക്കളിൽ ദരിദ്രം മോചനം നേടിയത് എങ്ങനെ...?
മദീനയിലെ 10 പേർക്ക് വീതം എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുക എന്ന വ്യവസ്ഥയിലാണ് മോചനം നേടിയത്.
غَزْوَة എന്ന് പറയുന്നു എന്തിന്...?
നബി തങ്ങൾ സംബന്ധിച്ച് യുദ്ധങ്ങൾക്ക് غَزْوَة എന്ന് പറയുന്നു.
ഇസ്ലാമിലെ യുദ്ധങ്ങളുടെ ഉദ്ദേശം എന്ത്...?
അക്രമമല്ല ആത്മരക്ഷയാണ് ഇസ്ലാമിലെ യുദ്ധങ്ങളുടെ ഉദ്ദേശം
ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം എന്ത്..?
സമാധാനം സ്ഥാപിക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം.
ബദ്റിൽ മുസ്ലിമീങ്ങളുടെ അവലംബം എന്തായിരുന്നു..?
അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു അവരുടെ അവലംബം
കിടങ്ങ് മുറിച്ചു കിടക്കാൻ കഴിയാതെ വന്നപ്പോൾ ശത്രുക്കൾ എന്ത് ചെയ്തു...?
ഇരു സൈന്യവും അമ്പയ്ത്തു യുദ്ധം നടന്നു
മക്കയുടെ ഏതുഭാഗത്ത് എത്തിയപ്പോഴാണ് സൈന്യത്തെ രണ്ടായി നബി തങ്ങൾ വിഭജിച്ചത്..?
ذِي طُوَى
بَيْعَةُ الرِّضْوَان എന്ന് പറയുന്നു എന്തിന്...?
ഉസ്മാൻ റളിയള്ളാഹുവിനെ ഖുറൈശികൾ തടഞ്ഞു വെക്കുകയും. അദ്ദേഹം കൊല്ലപ്പെട്ടു എന്നൊരു വാർത്ത പ്രചരിപ്പിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞപ്പോൾ ഖുറൈശികളോട് മരണംവരെ പോരാടും എന്ന് സ്വഹാബാക്കൾ നബി തങ്ങളോട് കരാർ ചെയ്തു.
إرسال تعليق
الانضمام إلى المحادثة
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.