നിസ്കാരം ബാത്വിലാകുന്ന (പാഴാകുന്ന) 5 കാര്യങ്ങൾ എഴുതുക
ഉത്തരം കാണണോ!
Hide
* നിസ്കാരം മുറിക്കാൻ കരുതുക അല്ലെങ്കിൽ മുറിക്കണമോ എന്ന് സംശയിക്കുക.
* നിസ്കാരത്തിൽ പെടാത്ത കാര്യങ്ങൾ മനസ്സറിഞ്ഞ് തുടർച്ചയായി 3 തവണ ചെയ്യുക.
* അർത്ഥമുള്ള ഒരു അക്ഷരമോ അർത്ഥമില്ലാത്ത രണ്ടക്ഷരമോ തുടർച്ചയായി ഉച്ചരിക്കുക.
* നിസ്കാരത്തിൽ അല്പമെങ്കിലും ഭക്ഷണം വിഴുങ്ങുക.
* നിസ്കാരത്തിന്റെ ഫർളുകളിലോ ഷർത്വുകളിലോ സംശയിക്കുക അല്ലെങ്കിൽ മനപ്പൂർവ്വം ഒരു ഫർള് ഒഴിവാക്കുക.
നിസ്കാരത്തിന്റെ ഫർളുകൾ എത്ര ഇനമാണ്? അവ ഏവ?
ഉത്തരം കാണണോ!
Hide
3 ഇനം :
ഖൽബിയ്യ്
ഖൗലിയ്യ്
ഫിഅ് ലിയ്യ്
നിസ്കാരത്തിൽ നിർബന്ധമായ (ഫർളായ) സലാം വീട്ടൽ ഏതാണ്?
ഉത്തരം കാണണോ!
Hide
ഒന്നാമത്തെ സലാം വീട്ടൽ ("السَّلَامُ عَلَيْكُمْ" എന്ന് പറയുന്നത്).
തശഹ്ഹുദിൽ "ഇല്ലല്ലാഹ്" എന്ന് ചൊല്ലുമ്പോൾ എന്ത് ചെയ്യണം?
ഉത്തരം കാണണോ!
Hide
ഇല്ലല്ലാഹ്' എന്നതിലെ 'ഹംസ' ഉച്ചരിക്കുമ്പോൾ വലതുകൈയിലെ ചൂണ്ടുവിരൽ ഉയർത്തണം
അവസാനത്തെ തശഹ്ഹുദിന്റെ ഇരുത്തത്തിൽ സുന്നത്തായ രീതി ഏതാണ്?
ഉത്തരം കാണണോ!
Hide
തവറുക് (തവറുക്കിന്റെ രൂപം: വലതുകാൽ നട്ടി അതിനടിയിലൂടെ ഇടതുകാൽ പുറപ്പെടുവിച്ച് ചന്തി നിലത്തൂന്നി ഇരിക്കൽ
തുമഅ്നീനത്ത് നിർബന്ധമായ (ഫർളായ) സന്ദർഭങ്ങൾ ഏവ?
ഉത്തരം കാണണോ!
Hide
റുകൂഅ്, ഇഅ്തിദാൽ, രണ്ട് സുജൂദുകൾ, അവക്കിടയിലെ ഇരുത്തം എന്നിവയിൽ തുമഅ്നീനത്ത് ഫർളാണ്.
الطُّمَأْنِينَةُ എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
ചലനങ്ങൾ അടങ്ങുന്നതിനാണ്
രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ ചൊല്ലേണ്ട ദുആ ഏതാണ്?
ഉത്തരം കാണണോ!
Hide
رَبِّ اغْفِرْلِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعَافِنِي
اِفْتِرَاشٌ രൂപത്തിലുള്ള ഇരുത്തം എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
വലതുകാൽ നട്ടി വെച്ച്, ഇടതുകാൽ മലർത്തിവെച്ച് അതിന്മേൽ ഇരിക്കുന്ന രീതിക്കാണ് ഇഫ്തിറാഷ് എന്ന് പറയുന്നത്
സുജൂദിൽ ചൊല്ലേണ്ട ദിക്റ് ഏത്?
ഉത്തരം കാണണോ!
Hide
سُبْحَانَ رَبِّيَ الْأَعْلَى وَبِحَمْدِهِ" (3 തവണ).
സുജൂദിൽ നിലത്തു വെക്കൽ നിർബന്ധമായ അവയവങ്ങൾ ഏതെല്ലാം?
ഉത്തരം കാണണോ!
Hide
നെറ്റി, രണ്ടു കാൽമുട്ടുകൾ, രണ്ടു ഉള്ളങ്കൈകൾ, രണ്ടു കാൽവിരലുകളുടെ അടിവശം.
ഖുനൂത്ത് ഒഴിവാക്കിയാൽ എന്ത് ചെയ്യണം?
ഉത്തരം കാണണോ!
Hide
ഖുനൂത്ത് അബ്ആള് സുന്നത്തിൽ പെട്ടതായതിനാൽ അത് ഒഴിവായാൽ സഹ്വിന്റെ സുജൂദ് ചെയ്യണം.
ഏതെല്ലാം നിസ്കാരങ്ങളിലാണ് അവസാനത്തെ ഇഅ്തിദാലിൽ ഖുനൂത്ത് ഓതേണ്ടത്?
ഉത്തരം കാണണോ!
Hide
സുബ്ഹ് നിസ്കാരത്തിലും, റമളാൻ രണ്ടാമത്തെ പകുതിയിലെ വിത്റ് നിസ്കാരത്തിലും.
ഇഅ്തിദാലിൽ റുകൂഇൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ ഏവ?
ഉത്തരം കാണണോ!
Hide
سَمِعَ اللَّهُ لِمَنْ حَمِدَهُ
اعْتِدَالٌ എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
റുകൂഇന് മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് (നിവർന്നു നിൽക്കുന്നതിലേക്ക്) മടങ്ങുന്നതിനാണ് ഇഅ്തിദാൽ എന്ന് പറയുന്നത്.
റുകൂഇൽ ചൊല്ലേണ്ട ദിക്റ് ഏതാണ്? എത്ര തവണ ചൊല്ലണം?
ഉത്തരം കാണണോ!
Hide
سُبْحَانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ" എന്ന് 3 തവണ ചൊല്ലൽ സുന്നത്താണ്.
കുറഞ്ഞ റുകൂഅ് എന്നാൽ എന്താണ്?
ഉത്തരം കാണണോ!
Hide
രണ്ട് ഉള്ളങ്കൈകൾ രണ്ടു കാൽമുട്ടുകളിൽ എത്തുന്ന വിധം കുനിയുന്നതിനാണ് കുറഞ്ഞ റുകൂഅ് എന്ന് പറയുന്നത്.
വെള്ളിയാഴ്ച മഗ്രിബിൽ സുന്നത്തായ സൂറത്തുകൾ ഏവ?
ഉത്തരം കാണണോ!
Hide
കാഫിറൂൻ (الْكَافِرُونَ)
ഇഖ്ലാസ് (الْإِخْلَاص)
വള്ളിയാഴ്ച സുബ്ഹ് നിസ്കാരത്തിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ ഏവ?
ഉത്തരം കാണണോ!
Hide
സൂറത്തുസ്സജ്ദ (السَّجْدَة)
സൂറത്തുദ്ദഹ്ര് (الدَّهْرُ)
ഫാത്തിഹക്ക് മുൻപും ശേഷവുമുള്ള പ്രധാന സുന്നത്തുകൾ ഏവ?
ഉത്തരം കാണണോ!
Hide
ഫാത്തിഹക്ക് മുൻപ് 'ദുആഉൽ ഇഫ്തിതാഹ്', അഊദു ചൊല്ലൽ. ഫാത്തിഹക്ക് ശേഷം 'ആമീൻ' പറയൽ, സൂറത്ത് ഓതൽ എന്നിവ.
ഫാത്തിഹ ഓതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?
ഉത്തരം കാണണോ!
Hide
ശദ്ദ്, മദ്ദ്, അക്ഷരം, മഖ്റജ്, തർത്തീബ് (ക്രമം), മുവാലാത്ത് (തുടർച്ച) എന്നിവ സൂക്ഷിക്കണം
مَسْبُوقٌ എന്നാൽ ആര്?
ഉത്തരം കാണണോ!
Hide
ഇമാമിനോടൊപ്പം നിൽക്കുമ്പോൾ ഫാത്തിഹ മുഴുവനായി ഓതിത്തീർക്കാൻ സമയം ലഭിക്കാത്ത മഅ്മൂം
എല്ലാ റക്അത്തിലും ഫാത്തിഹ സൂറത്ത് ഓതുന്നതിന്റെ വിധി എന്താണ്?
ഉത്തരം കാണണോ!
Hide
ഫർളാണ്
മനസ്സ് കൊണ്ട് നിസ്കരിക്കേണ്ടത് എന്ന്?
ഉത്തരം കാണണോ!
Hide
തല കൊണ്ടോ കണ്ണുകൊണ്ടോ ആംഗ്യം കാണിക്കാൻ പോലും കഴിയാത്ത അവസ്ഥ വരുമ്പോൾ മനസ്സ് കൊണ്ട് നിസ്കരിക്കൽ നിർബന്ധമാണ്.
ചരിഞ്ഞു കിടന്നോ മലർന്നു കിടന്നോ നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ത്?
ഉത്തരം കാണണോ!
Hide
മുഖം ഖിബ്ലയിലേക്ക് ആകാൻ തല ഉയർത്തി വെക്കണം
നിൽക്കാൻ കഴിയാത്തയാൾ ഫർള് നിസ്കാരം എങ്ങനെയാണ് നിർവ്വഹിക്കേണ്ടത്?
ഉത്തരം കാണണോ!
Hide
ഇരുന്നും, അതിനും കഴിഞ്ഞില്ലെങ്കിൽ ചരിഞ്ഞു കിടന്നും, അതിനും സാധിച്ചില്ലെങ്കിൽ മലർന്നു കിടന്നും നിസ്കരിക്കണം.
തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈകൾ എവിടെ വെക്കണം?
ഉത്തരം കാണണോ!
Hide
തക്ബീറിന് ശേഷം കൈകൾ താഴ്ത്തി വലതുകൈ കൊണ്ട് ഇടതുകൈയുടെ മണിബന്ധത്തിൽ പിടിച്ച് നെഞ്ചിന്റെ താഴെയായി വെക്കണം.
തക്ബീറത്തുൽ ഇഹ്റാമിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?
ഉത്തരം കാണണോ!
Hide
നിയ്യത്തോടുകൂടി "അല്ലാഹു അക്ബർ" എന്ന് ശബ്ദം പുറപ്പെടുവിച്ചു ചൊല്ലണം (സ്വന്തം ശരീരം കേൾക്കൽ നിർബന്ധമാണ്).
ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ നിർബന്ധമായും കരുതേണ്ട കാര്യങ്ങൾ ഏവ?
ഉത്തരം കാണണോ!
Hide
1) ഞാൻ നിസ്കരിക്കുന്നു
2) ഇന്ന നിസ്കാരമാണ്
3) ഫർളാണ് എന്ന് കരുതൽ.
നോമ്പില്ലാത്തവർ വുളൂഇൽ കൂടുതൽ ചെയ്യേണ്ട സുന്നത്തായ കാര്യങ്ങൾ ഏവ?
ഉത്തരം കാണണോ!
Hide
വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ശക്തിയാക്കൽ.
വുളൂഇൽ അവയവങ്ങൾ എത്ര തവണ കഴുകലാണ് സുന്നത്ത്?
ഉത്തരം കാണണോ!
Hide
മൂന്ന് തവണ
മിസ്വാക്ക് ചെയ്യൽ കറാഹത്താകുന്നത് എപ്പോഴാണ്?
ഉത്തരം കാണണോ!
Hide
നോമ്പുകാരന് ഉച്ചയ്ക്ക് ശേഷം മിസ്വാക്ക് ചെയ്യൽ കറാഹത്താണ്
വുളൂഇന്റെ തുടക്കത്തിൽ ചൊല്ലേണ്ട ദിക്റുകൾ ഏവ?
ഉത്തരം കാണണോ!
Hide
ബിസ്മി, അഊദു, രണ്ട് ശഹാദത്ത് കലിമ,
"الْحَمْدُ لِلَّهِ الَّذِي جَعَلَ الْمَاءَ طَهُورًا" എന്നിവ ചൊല്ലുക.
വുളൂഇൽ എങ്ങോട്ട് തിരിയലാണ് സുന്നത്ത്?
ഉത്തരം കാണണോ!
Hide
ഖിബ്ലയിലേക്ക് തിരിയൽ.
'ഇസ്തിഹാളത്ത്' എന്നാൽ എന്താണ്? ഇതിൽ നിസ്കാരം ഒഴിവാക്കാമോ?
ഉത്തരം കാണണോ!
Hide
ഹൈളിന്റെയും നിഫാസിന്റെയും സമയമല്ലാതെ വരുന്ന രോഗരക്തമാണ് ഇസ്തിഹാളത്ത്. ഇതിൽ നിസ്കാരമോ നോമ്പോ നിഷിദ്ധമല്ല (ഒഴിവാക്കാൻ പാടില്ല).
രാത്രി രക്തം നിന്നാൽ കുളിക്കുന്നതിന് മുൻപ് നോമ്പ് എടുക്കാമോ?
ഉത്തരം കാണണോ!
Hide
എടുക്കാം
ഹൈള്, നിഫാസ് ഉള്ളവർക്ക് ഹറാമായ 3 കാര്യങ്ങൾ എഴുതുക
ഉത്തരം കാണണോ!
Hide
നിസ്കാരം, നോമ്പ്, ഖുർആൻ ഓതൽ, തവാഫ്, ഖുർആൻ തൊടൽ/ചുമക്കൽ, പള്ളിയിൽ താമസിക്കൽ, ലൈംഗിക ബന്ധം
നിഫാസിന്റെ കുറഞ്ഞ സമയം, സാധാരണ സമയം, കൂടിയ സമയം എന്നിവ എഴുതുക.
ഉത്തരം കാണണോ!
Hide
കുറഞ്ഞ സമയം: അല്പ സമയം. സാധാരണ സമയം: 40 ദിവസം. കൂടിയ സമയം: 60 ദിവസം.
'നിഫാസ്' (പ്രസവരക്തം) എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
പ്രസവത്തിനു ശേഷം 15 ദിവസത്തിനുള്ളിൽ പുറപ്പെടുന്ന രക്തമാണ് നിഫാസ്.
രണ്ട് ഹൈളുകൾക്കിടയിലെ കുറഞ്ഞ ശുദ്ധിയുടെ കാലം എത്രയാണ്?
ഉത്തരം കാണണോ!
Hide
15 ദിവസം
ഹൈളിന്റെ കുറഞ്ഞ സമയം, സാധാരണ സമയം, കൂടിയ സമയം എത്ര വീതമാണ്?
ഉത്തരം കാണണോ!
Hide
കുറഞ്ഞ സമയം: ഒരു ദിവസം സാധാരണ സമയം: 6 അല്ലെങ്കിൽ 7 ദിവസം. കൂടിയ സമയം: 15 ദിവസം.
ഹൈള് ഉണ്ടാകാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
ഉത്തരം കാണണോ!
Hide
9 ചാന്ദ്രവർഷം
സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്നും പുറപ്പെടുന്ന രക്തങ്ങൾ എത്ര ഇനമാണ്?
ഉത്തരം കാണണോ!
Hide
3 ഇനം:
1) ഹൈള്
2) നിഫാസ്
3) ഇസ്തിഹാളത്ത്
നിസ്കരിക്കുന്ന ആളുടെ വസ്ത്രത്തിലോ ശരീരത്തിലോ ഇളവില്ലാത്ത നജസ് കണ്ടാൽ മറ്റുള്ളവർ എന്ത് ചെയ്യണം?
ഉത്തരം കാണണോ!
Hide
കണ്ടയാൾ അത് നിസ്കരിക്കുന്നയാളെ വിവരം അറിയിക്കൽ നിർബന്ധമാണ്.
ഒരു വസ്തുവിൽ നജസുണ്ടോ എന്ന് സംശയിച്ചാൽ അത് എന്തായി പരിഗണിക്കും?
ഉത്തരം കാണണോ!
Hide
അത് ശുദ്ധിയുള്ളതായി പരിഗണിക്കാം.
നജസ് കുറഞ്ഞതാണോ കൂടുതലാണോ എന്ന് തീരുമാനിക്കുന്നത് എങ്ങനെ?
ഉത്തരം കാണണോ!
Hide
സാധാരണക്കാരുടെ അഭിപ്രായമനുസരിച്ച്
കുറഞ്ഞതിന് മാത്രം ഇളവ്/മാപ്പുള്ള നജസുകൾ ഏതെല്ലാം?
ഉത്തരം കാണണോ!
Hide
മുഗല്ലള് അല്ലല്ലാത്ത അന്യ രക്തം, മൂക്കിൽ നിന്നുള്ള രക്തം, ഹൈളിന്റെ രക്തം, വഴിയിലെ നജസ് അടങ്ങിയ ചെളി, കാഷ്ടം, വവ്വാലിന്റെ മൂത്രം മുതലായവ.
നിസ്കാരം സാധുവാകാൻ ഏതൊക്കെ കാര്യങ്ങളാണ് നജസിൽ നിന്ന് ശുദ്ധിയാകേണ്ടത്?
ഉത്തരം കാണണോ!
Hide
ശരീരം, വസ്ത്രം, സ്ഥലം എന്നിവ ശുദ്ധിയായിരിക്കണം.
തുണിയിൽ നജസായാൽ അത് ശുദ്ധിയാക്കേണ്ടത് എങ്ങനെ?
ഉത്തരം കാണണോ!
Hide
ഒലിച്ചിറങ്ങുന്നില്ലെങ്കിൽ തടി നീക്കി വെള്ളം ഒഴിച്ചാൽ മതിയാകും. ഒലിച്ചിറങ്ങുന്നുണ്ടെങ്കിൽ അത് നീക്കി പിഴിഞ്ഞ് വെള്ളം ഒഴിക്കണം.
മുതവസ്സിത് കഴുകുമ്പോൾ നിറമോ മണമോ പോയില്ലെങ്കിൽ വിധി എന്താണ്?
ഉത്തരം കാണണോ!
Hide
ഏറെ ശ്രമിച്ചിട്ടും നിറമോ മണമോ പോകുന്നില്ലെങ്കിൽ വിരോധമില്ല (ശുദ്ധിയാകും). എന്നാൽ രുചി മാത്രം മാറിയിട്ടില്ലെങ്കിൽ ശുദ്ധിയാകില്ല
കുറഞ്ഞ വെള്ളത്തിൽ നജസ് വീണാൽ എങ്ങനെ കഴുകണം?
ഉത്തരം കാണണോ!
Hide
രണ്ടു ഖുല്ലയിൽ കുറഞ്ഞ വെള്ളത്തിൽ വസ്തുകൊണ്ട് പോയി കഴുകരുത്; മറിച്ച് വെള്ളം വസ്തുവിന്റെ മേൽ ഒഴിച്ച് കഴുകണം.
മനുഷ്യനും മത്സ്യവും അല്ലാത്ത ജീവികളുടെ ശവം ഏത് ഇനം നജസിലാണ് പെടുക?
ഉത്തരം കാണണോ!
Hide
മുതവസ്സിത്.
മുതവസ്സിത്തായ നജസ് എങ്ങനെയാണ് ശുദ്ധിയാക്കുക?
ഉത്തരം കാണണോ!
Hide
ആദ്യം നജസിന്റെ തടി നീക്കുക. പിന്നീട് നിറം, മണം, രുചി എന്നിവ മൂന്നും നീങ്ങുന്നത് വരെ കഴുകുക
മുതവസ്സിത്തായ നജസിന് ഉദാഹരണങ്ങൾ...?
ഉത്തരം കാണണോ!
Hide
മലം, മൂത്രം, രക്തം, ചലം, മദ്യം, വദ്യ്, ലഹരിയുള്ള ദ്രാവകങ്ങൾ, മനുഷ്യനല്ലാത്ത ജീവികളുടെ ഛർദ്ദി മുതലായവ
മുഗല്ലളായ നജസിന്റെ തടിയുണ്ടെങ്കിൽ എത്ര തവണ കഴുകിയാലും അത് എത്ര തവണയായി കണക്കാക്കും?
ഉത്തരം കാണണോ!
Hide
തടി നീക്കാൻ എത്ര തവണ കഴുകിയാലും അതിനെ ഒരു തവണയായി മാത്രമേ കണക്കാക്കൂ.
മുഗല്ലളായ നജസ് ശുദ്ധീകരിക്കുന്ന രീതി വിവരിക്കുക.
ഉത്തരം കാണണോ!
Hide
ഏഴ് തവണ കഴുകണം. അതിലൊന്ന് ശുദ്ധമായ മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം.
'മുഗല്ലളായ നജസ്' എന്നാൽ എന്തെല്ലാം ഉൾപ്പെടുന്നതാണ്?
ഉത്തരം കാണണോ!
Hide
നായ, പന്നി, അവയിലൊന്ന് മറ്റൊരു ജീവിയോട് കൂടിച്ചേർന്നുണ്ടായവ.
മുഖഫ്ഫഫായ നജസ് ശുദ്ധിയാക്കുന്ന രീതി എങ്ങനെ?
ഉത്തരം കാണണോ!
Hide
തടിയുണ്ടെങ്കിൽ അത് നീക്കി, മൂത്രത്തേക്കാൾ കൂടുതൽ വെള്ളം അങ്ങോട്ട് തളിക്കുക (കഴുകേണ്ടതില്ല).
'മുഖഫ്ഫഫായ നജസ്' എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
രണ്ട് വയസ്സ് പൂർത്തിയാകാത്ത, പാലല്ലാതെ മറ്റൊന്നും ഭക്ഷിക്കാത്ത ആൺകുട്ടിയുടെ മൂത്രമാണ് മുഖഫ്ഫഫ്.
നജസ് എത്ര വിധമുണ്ട്? അവ ഏവ?
ഉത്തരം കാണണോ!
Hide
3 വിധമുണ്ട്:
1) മുഖഫ്ഫഫ് (مُخَفَّفٌ)
2) മുഗല്ലള് (مُغَلَّظٌ)
3) മുതവസ്സിത് (مُتَوَسِّطٌ).
'നജസ്' എന്നാൽ എന്താണ്?
ഉത്തരം കാണണോ!
Hide
നിസ്കാരം ശരിയാകുന്നതിന് തടസ്സമാകുന്ന മാലിന്യങ്ങൾക്കാണ് നജസ് എന്ന് പറയുന്നത്.
അനിവാര്യമായ കാര്യങ്ങൾ ഒഴികെ കളാആയ നിസ്കാരത്തിന് ഉപയോഗിക്കേണ്ടത് എങ്ങനെ?
ഉത്തരം കാണണോ!
Hide
അനിവാര്യമായ ഭക്ഷണം, ഉറക്കം, ജോലി എന്നിവയല്ലാത്ത മുഴുവൻ സമയവും നഷ്ടപ്പെട്ട നിസ്കാരം കളാഅ് വീട്ടാൻ ഉപയോഗിക്കണം.
കളാആയ നിസ്കാരം എപ്പോഴാണ് വീട്ടേണ്ടത്?
ഉത്തരം കാണണോ!
Hide
കാരണം കൂടാതെ നഷ്ടപ്പെടുത്തിയ നിസ്കാരമാണെങ്കിൽ അത് ഉടൻ കളാഅ് വീട്ടൽ നിർബന്ധമാണ്.
തടസ്സങ്ങൾ നീങ്ങിയാൽ ഏതെല്ലാം നിസ്കാരങ്ങളാണ് നിസ്കരിക്കേണ്ടത്?
ഉത്തരം കാണണോ!
Hide
തക്ബീറിന്റെ സമയം മാത്രം ബാക്കിനിൽക്കെ തടസ്സം നീങ്ങുകയോ ഒരാൾ മുസ്ലിമാവുകയോ ചെയ്താൽ ആ നിസ്കാരവും, അതിന്റെ മുൻപത്തെ നിസ്കാരം ജംആക്കി നിസ്കരിക്കാവുന്നതാണെങ്കിൽ അതും നിസ്കരിക്കൽ നിർബന്ധമാണ്.
ഒരു നിസ്കാരം കളാഅ് വീട്ടൽ എന്ന് നിർബന്ധമാകും?
ഉത്തരം കാണണോ!
Hide
നിസ്കാരത്തിന്റെ തടസ്സങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ചെറിയ രീതിയിൽ നിസ്കരിക്കാൻ സമയം ലഭിച്ച ശേഷം ബുദ്ധിക്ഷയം, ഹൈള്, നിഫാസ് തുടങ്ങിയ തടസ്സങ്ങൾ ഉണ്ടായാൽ ആ നിസ്കാരം കളാഅ് വീട്ടൽ നിർബന്ധമാണ്.
സമയമായാൽ നിസ്കാരത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്താണ്?
ഉത്തരം കാണണോ!
Hide
സമയമായാൽ ഉടൻ നിസ്കരിക്കണം. സമയം കഴിയുന്നതിന് മുൻപ് നിസ്കരിക്കുമെന്ന് ഉറപ്പിച്ചു കരുതണം.
ആർക്കാണ് നിസ്കാരം നിർബന്ധമാകുന്നത്?
ഉത്തരം കാണണോ!
Hide
ബുദ്ധിനിലനിൽക്കുന്ന കാലമത്രയും എല്ലാ മുസ്ലിമിനും നിസ്കാരം നിർബന്ധമാണ്.
മുസ്ലിമിന്റെ ശരീരകമായ മഹത്തായ ഇബാദത്ത് ഏതാണ്?
ഉത്തരം കാണണോ!
Hide
നിസ്കാരം
'കറാഹത്ത്' (كَرَاهَةٌ) എന്നാൽ എന്ത്? ഉദാഹരണം എഴുതുക.
ഉത്തരം കാണണോ!
Hide
ചെയ്താൽ ശിക്ഷയില്ലാത്തതും ഉപേക്ഷിച്ചാൽ കൂലിയുള്ളതുമായ കാര്യങ്ങൾ. ഉദാഹരണം: വലതുവശത്തേക്ക് തുപ്പൽ, നിസ്കാരത്തിൽ തല തുറന്നിടൽ.
സുന്നത്ത് എന്നാൽ എന്ത്? ഉദാഹരണം എഴുതുക.
ഉത്തരം കാണണോ!
Hide
ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതുമായ കാര്യങ്ങൾ. ഉദാഹരണം: സലാം പറയൽ, മിസ്വാക്ക് ചെയ്യൽ.
സുന്നത്ത്' (سُنَّة) എന്നതിന് പറയുന്ന മറ്റു പേരുകൾ ഏവ?
ഉത്തരം കാണണോ!
Hide
مندوب
مستحب
تطوع
نفل
'ഹറാം' (حرام) എന്നാൽ എന്ത്? ഉദാഹരണം നൽകുക.
ഉത്തരം കാണണോ!
Hide
ചെയ്താൽ ശിക്ഷയുള്ളതും ഒഴിവാക്കിയാൽ കൂലിയുള്ളതുമായ കാര്യങ്ങൾ. ഉദാഹരണം: മദ്യപാനം, കളവ് പറയൽ
ഫർളുൽ കിഫായ എന്നാൽ എന്താണ്? ഉദാഹരണം എഴുതുക.
ഉത്തരം കാണണോ!
Hide
സമൂഹത്തിൽ കുറച്ചുപേർ ചെയ്താൽ മതിയാകുന്ന കാര്യം. ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. ഉദാഹരണം: മയ്യിത്ത് നിസ്കാരം.
ഫർളുൽ ഐൻ എന്നാൽ എന്താണ്? ഉദാഹരണം എഴുതുക.
ഉത്തരം കാണണോ!
Hide
ഓരോ വ്യക്തിക്കും നിർബന്ധമായ കാര്യങ്ങളാണ് ഫർളുൽ ഐൻ. ഉദാഹരണം: അഞ്ച് വക്ത് നിസ്കാരം, റമളാനിലെ നോമ്പ്.
ഫർള് എത്ര വിധമുണ്ട്? അവ ഏവ?
ഉത്തരം കാണണോ!
Hide
ഫർള് 2 വിധമുണ്ട്.
1) ഫർളുൽ ഐൻ
2) ഫർളുൽ കിഫായ
'വാജിബ്' (واجب / ഫർള്) എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
ചെയ്താൽ കൂലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയുള്ളതുമായ കാര്യങ്ങൾക്കാണ് വാജിബ് എന്ന് പറയുന്നത്.
الْأَحْكَامُ الدِّينِيَّةُ എന്നാൽ എന്ത്?
ഉത്തരം കാണണോ!
Hide
സമ്പൂർണ്ണ മനുഷ്യരക്ഷിതാവായ ഇസ്ലാമിന്റെ ശരീഅത്തിലെ വിധികൾക്കാണ് അൽ അഹ്കാമുദ്ദീനിയ്യ എന്ന് പറയുന്നത്.