എല്ലാ നിസ്കാരത്തിനും, ഖുർആൻ ഹദീസ് ശറഇയായ ഇൽമ് ന്നിവയുടെ പാരായണത്തിനും, വായ പകർച്ചയായ സമയത്തും, ഉറങ്ങാൻ ഉദ്ദേശിക്കുമ്പോഴും,ഉറക്കിൽ നിന്ന് ഉണർന്നാലും,മരണം ആസന്നമായ അവസരത്തിലും.
വുളൂഇന്റെ പരിപൂർണ്ണതക്ക് അത്യാവശ്യമാണ് എന്ത്....?
വുളൂഇന്റെ സുന്നത്തുകൾ
മിസ്വാക്ക് ചെയ്യുന്നതിൽ കറാഹത്തായ കാര്യങ്ങൾ...?
മൂന്നുപ്രാവശ്യത്തിൽ കൂടുതലാക്കലും മൂന്നിൽ നിന്ന് ചുരുക്കലും നോമ്പുകാർ ഉച്ചക്ക് ശേഷം മിസ്വാക്ക് ചെയ്യലും കറാഹത്താണ്.
അവന്റെ പ്രവർത്തി കൊണ്ടല്ലെങ്കിൽ എത്ര കൂടുതൽ ഉണ്ടെങ്കിലും പൊറുക്കപ്പെടുന്ന രക്തം ഏതാണ്....?
ഒലിക്കുന്ന രക്തമില്ലാത്ത ജീവിയുടെ രക്തം, ചോരക്കൊരു,മുഖക്കുരു
നജ്സുകൾ........
മൂന്നുവിധമാകുന്നു
مُتَوَسِّط തായ നജ്സ് കൊണ്ട് മലിനമായാൽ എങ്ങനെ ശുദ്ധിയാക്കണം....?
നജസിന്റെ നിറം, മണം, രുചി എന്നിവ നീങ്ങുന്നത് വരെ കഴുകണം.
പാലല്ലാതെ ഒന്നും കഴിക്കാത്ത രണ്ടു വയസ്സ് തികയാത്ത ആൺകുട്ടിയുടെ മൂത്രമാണ്.......
مُخَفَّفْ
വ്യക്തമാക്കാം :- എന്താണ് ത്വഹൂർ...?
സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതുമാണ് ത്വഹൂർ
രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളം നജസ് ചേർന്നാൽ തന്നെ.........
മുത്തനജിസാകും
സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവില്ലാത്തതുമായ വെള്ളം...?
ത്വാഹിർ
ഓരോ നിസ്കാരവും അതിന്റെ കൃത്യസമയത്ത്......
തന്നെ ചെയ്യണം
ആർക്കാണ് സർവ്വനാശം എന്ന് ഖുർആൻ പറഞ്ഞത്....?
നിസ്കാരം സമയത്തെ വിട്ടുപിന്തിക്കുന്നവർക്കാണ് സർവ്വനാശവും എന്ന് ഖുർആൻ പറഞ്ഞിട്ടുള്ളത്.
ശറഇയായ വിധികൾ എത്ര...?
അവ അഞ്ചാകുന്നു.
ഹറാം എന്നാൽ എന്ത്...?
ചെയ്താൽ ശിക്ഷയുള്ളതും ഒഴിവാക്കിയാൽ കൂലിയുള്ളതും
അൽ അഹ്കമു ശർഇയ്യ എന്ന് പറയുന്നു എന്തിന്.....?
പരിശുദ്ധ ദീനിന്റെ വിധികൾക്കാണ് അൽ അഹ്കമു ശർഇയ്യ എന്ന് പറയുന്നത്.
മയ്യത്ത് നിസ്കാരം ഏത് ഫറളിൽ പെട്ടതാണ്....?
ഫർള് കിഫാ
പരിശുദ്ധ ഇസ്ലാമിന്റെ വിധികൾ ഏതൊക്കെയാണ്....?
വാജിബ്, ഹറാം, സുന്നത്ത്ക,റാഹത്ത്,ഹലാൽ
കറാഹത്തിനു ഒരു ഉദാഹരണം എഴുതാം...?
നിസ്കാരത്തിൽ തല തുറന്നിടൽ
കുറഞ്ഞത് മാത്രം പൊറുക്കപ്പെടുന്ന രക്തം ഏതാണ്....?
തരി മൂക്ക് പൊട്ടിയൊലിക്കുന്ന രക്തം,ഹൈള് രക്തം,മുഗല്ലള് അല്ലാത്ത അന്യ രക്തം,
വുളൂഇല് സൂക്ഷിച്ചു കഴുകേണ്ടത്...?
പീളക്കുഴി,മടമ്പും കാൽ
........اَلسّوَاكُ مَطْهَرَةٌ لِلْفَمِ
مَرْضَاةٌ لِلرَّبِّ
നിഫാസ് എന്നാൽ എന്ത്...?
പ്രസവം കഴിഞ്ഞശേഷം 15 ദിവസം കഴിയും മുമ്പ് പുറപ്പെടുന്ന രക്തമാണ്.
ഇസ്തിഹാളത്ത് എന്നാൽ എന്ത്....?
ഹൈളിന്റെയോ നിഫാസിന്റെയോ സമയത്തല്ലാതെ ഉണ്ടാകുന്ന രക്തമാണ്.
ഹജ്ജിന് ഇഹ്റാം ചെയ്തവർ എന്തു ചെയ്യണം...?
ത്വവാഫ് അല്ലാത്തവയെല്ലാം നിർവഹിക്കണം. ത്വവാഫ് ശുദ്ധിയായശേഷം ചെയ്യുകയും വേണം.
കുളിക്കും വുളൂഇന്നും പകരമായി തയമ്മും ചെയ്യണം......
അത് വാജിബാണ്
തയമ്മുമിന്റെ ഫർളുകൾ എത്ര...?
അവ ആറാകുന്നു
തയമ്മും ബാത്തിലാകും എങ്ങനെ...?
വുളൂ മുറിയുന്ന കാര്യങ്ങൾ കൊണ്ടും മുർത്തദ്ദാവൻ കൊണ്ടും വെള്ളം ഇല്ലാത്തതിന് വേണ്ടി ചെയ്ത തയമ്മും വെള്ളം ലഭിക്കൽ കൊണ്ടും ബാത്തിലാകും.
ബാങ്കിന്റെ സുന്നത്തുകൾ മൂന്നെണ്ണം എഴുതാം...?
ശുദ്ധി ഉണ്ടാവുക, നിൽക്കുക,ഖിബ് ലക്ക് മുന്നിടുക.
ബാങ്കിന്റെയും ഇഖാമത്തിന്റെയും മുമ്പും ശേഷവും ചൊല്ലൽ സുന്നത്താണ് എന്ത്...?
നബിയുടെ മേൽ സ്വലാത്തും സലാമും
സുന്നത്ത് എന്നാൽ എന്ത്..?
ചെയ്താൽ കൂലി ഉള്ളതും ഒഴിവാക്കിയാൽ ശിക്ഷ ഇല്ലാത്തതും ആകുന്നു.
സുന്നത്തിന് ഉദാഹരണം എഴുതാം.
വെള്ളി മോതിരം ധരിക്കുക,തൊപ്പി ധരിക്കുക,
ഹലാലിന്റെ രണ്ടു പേരുകൾ ഏതൊക്കെ...?
مُبَاحْ، جَائِزَ
മുസ്ലിംകൾ നിർവഹിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും ശ്രേഷ്ഠമാണ്...