Posts

പാദ വാർഷിക പരീക്ഷ ക്ലാസ്സ് 5 അഖീദ പ്രധാന ചോദ്യോത്തരങ്ങൾ | Samastha Padavarshika Pariksha Class 5 Aqeeda important question answer

Burhan Official
Madrasa Guide

1. അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന് ഉദാഹരണം....?

➤ സൂര്യൻ

2. "അത്യുന്നതനായ എന്റെ നാഥനെ ഞാൻ പരിശുദ്ധനാകുന്നു അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു" എന്ന് പറയുന്ന ദിക്റ് ഏത്...?

➤ سُبْحَانَ رَبِّيَ الْأَعْلَى وَبِحَمْدِهِ

3. നാം ജനിക്കുമ്പോൾ നമ്മുടെ വായിൽ പല്ലുകൾ...

 ➤ ഇല്ല

4. സർവ്വ വസ്തുക്കളെയും സൃഷ്ടിച്ചത്.......

 ➤ അല്ലാഹുവാണ്.

5. സ്വിഫത്തുകളോട് സദൃശ്യമായവ സൃഷ്ടികളിൽ ആർക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കലും അവകാശപ്പെടലും.......... 

 ➤ ശിർക്കാണ് 

6. മാജിക്കും മുഅ്ജിസത്തും തമ്മിലുള്ള വ്യത്യാസം എന്താണ്...?

 ➤ മാജിക് അസാധാരണ സംഭവമാണെങ്കിലും അത് പഠിച്ചവർക്കെല്ലാം അത് അവതരിപ്പിക്കാൻ കഴിയും എന്നാൽ മുഅ്ജിസത്ത് അമ്പിയാ മുർസലുകൾക്ക് മാത്രമേ പ്രകടിപ്പിക്കാൻ കഴിയുകയുള്ളൂ...

7. തീ ജ്വാലയിലേക്ക് എറിയപ്പെട്ട പ്രവാചകൻ ആരാണ്....?

 ➤ ഇബ്രാഹിം നബി (അ)

8. നമ്മുടെ നബിയുടെ മുഅ്ജിസത്തുകൾ ഏതൊക്കെയാണ്.....?

○ ഇസ്റാഅ് മിഅ്റാജ് യാത്രകൾ

○ ചന്ദ്രൻ പിളർന്ന സംഭവം

○ ജനങ്ങൾക്ക് വെള്ളം ആവശ്യമായപ്പോൾ നബി തങ്ങളുടെ കൈവിരലുകൾക്കിടയിലൂടെ ശുദ്ധമായ ജലം പ്രവഹിച്ചത്.

○ വൃക്ഷങ്ങൾ, മരങ്ങൾ, കല്ലുകൾ മുതലായവൻ നബി തങ്ങളോട് സംസാരിച്ചത്.

9. വലിയ്യ് എന്ന പദത്തിന്റെ ബഹുവചനമാണ്.......

➤ ഔലിയഅ്

10. എന്റെ വലിയിനോട് ആരെങ്കിലും ശത്രുത കാണിച്ചാൽ അവനോട് ഞാൻ......

➤ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു

11. നൈൽ നദിയുടെ പതിവ് എന്തായിരുന്നു...?

➤ ഓരോ വർഷവും സുന്ദരിയായ ഒരു പെൺകുട്ടിയെ അണിയിച്ചൊരുക്കി നൈലിൽ നദിയിൽ ഇടണം എങ്കിൽ മാത്രമേ അത് ഒഴുകൂ..

12. നമുക്ക് ഊർജ്ജവും പ്രകാശവും ലഭിക്കുന്നു ഏ തിൽനിന്ന്...?

 ➤ സൂര്യനിൽ നിന്ന് 

13. തൗഹീദ് എന്നാൽ എന്താണ്...?

➤ അല്ലാഹു ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാണ് ഈ വിശ്വാസത്തിന് തൗഹീദ് എന്ന് പറയുന്നു.

14. അമ്പിയാഅ്, ഔലിയഅ്,ശുഹദാഅ് തുടങ്ങിയവർ സച്ചരിതരും......

➤ സദ് വൃത്തരുമാണ്.

15. മുഅ്ജിസത്ത് എന്നാൽ എന്താണ്....?

➤ അമ്പിയാ മുർസലുകൾ അല്ലാഹുവിന്റെ ദൂതന്മാരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർക്ക് അല്ലാഹു നൽകുന്ന അസാധാരണ സംഭവങ്ങളാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്.

16. ആത്മാക്കൾക്ക് ആരാകുന്നു ...?

 ➤ ഔലിയഅ്

17. ഉമർ (റ) ഈജിപ്ത് കീഴടക്കി അവിടെ ഗവർണറായി നിയമിച്ചത് ആരെയാണ്..?

 ➤ അംറ്ബ്നു ആസ് 

18. എല്ലാ ഗോളങ്ങളും അതിന്റെ ഭ്രമണപഥത്തിൽ നീന്തി കൊണ്ടിരിക്കുന്നു എന്ന് പറയുന്ന ആയത്ത് ഏത്...?

➤ وَكُلٌّ فِي فَلَكٍ يَسْبَحُونَ

19. ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും നടക്കുന്നത് അവന്റെ കഴിവുകൊണ്ട്....

➤ മാത്രമാണ് 

20. എന്താണ് ഇബാദത്ത്..?

➤ അങ്ങേയറ്റം ആദരവും ഭയഭക്തിയും ഉൾക്കൊണ്ട് പരമാവധി താഴ്മ ചെയ്യില്ലാണ് ഇബാദത്ത്.

21. എന്താണ് ശിർക്ക്..?

➤ അല്ലാഹു അല്ലാതെ ഇബാദത്തിന് അർഹനായി മറ്റൊരാൾ ഉണ്ടെന്ന് വിശ്വസിക്കലാണ്.

22. അല്ലാഹുവിന്റെ കഴിവ് കൂടാതെ മുഅ്ജിസത്തോ കറാമത്തോ പ്രകടിപ്പിക്കാൻ......

 ➤ അവർക്ക് കഴിയില്ല

23. അവനെ അനുസരിക്കുന്നവർക്ക് അവൻ....

 ➤ സ്വർഗ്ഗം നൽകും 

24. അവനെ ധിക്കരിക്കുന്നവർക്കും നിഷേധിക്കുന്നവർക്കും അവൻ......

➤ ശിക്ഷ നൽകും 

Post a Comment

Join the conversation