
1. ആരാണ് സ്വഹാബത്ത്.....?
➤ ഈ ഉമ്മത്തിൽ ഏറ്റവും ശ്രേഷ്‌ഠമായവർ
2. അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെടുന്നത് ആരാണ്...?
➤ ഹംസ (റ)
3. ആരാണ് ഹംസ (റ) വിനെ വധിച്ചത്..?
➤ വഹ്ശി
4. ശുഹദാക്കളുടെ നേതാവ് എന്നറിയപ്പെടുന്നത് ആരെയാണ്...?
➤ ഹംസ (റ)
5. മുസ്ലിംകളുടെ ഹൗളിലേക്ക് വന്നു ആര്
➤ أسْوَدُ بْنُ عَبْدِ الْأَسْوَدِ
6. നബി (സ) തങ്ങൾക്കും ഹംസ (റ) വിനും മുലകൊടുത്തത് ആര്....?
സുവൈബത്തുൽ അസ്ലമിയ്യ
7. അൻസാരികളുടെ നേതാവ്
➤ سَعْدُ بْنُ مُعَادُ (ر)
8. ബദറിൽ അൻസാരികളുടെ പതാക വഹിച്ചിരുന്നത് ആരാണ് അദ്ദേഹത്തിന്റെ പേര് എന്ത്...?
سَعْدُ بْنُ مُعَادُ (ر)
9. ഖന്തഖ് യുദ്ധത്തിൽ സഅദ് (റ) നെ അമ്പ് എറിഞ്ഞത് ആര്..?
حِبَّانُ بْنُ العِرْقة
10. സഅദ് (റ) മുസ്ലിമായി ആര് മുഖേന
مُصْعَبَ بْنُ عُمَيْرٌ (ر)
11. അൻസാരികളിൽ ആദ്യം മുസ്ലിമായ വീട് ആരുടേത്?
سَعْدُ بْنُ مُعَادُ (ر)
12. മുസ്അബ് (റ) ആരുടെ വീട്ടിലാണ് താമസിച്ചത്?
أسْعَدُ بن زَرَارَة
13. അബൂ ജഹ്ലിൻ്റെ തല വെട്ടിയത് ആര്?
عَبْدُ اللَّهِ بْنُ مَسْعُود (ر)
14. നജ്ജാശി രാജാവിലേക്ക് ഖുറൈശികൾ അയച്ച രണ്ടുപേർ ആര്
عَمْرُو بْنُ الْعَاصِ وَعُمَارَةُ ابْنُ الْوَلِيدُ
15. ജഅ്ഫർ (റ) ന്റെ ഭാര്യയുടെ പേരെന്താണ്...?
أَسْمَاءُ بِنْتَ عُمَيْسٍ
16. "നബി തങ്ങളുടെ സ്വന്തക്കാരൻ" എന്ന പേരിൽ അറിയപ്പെടുന്നത് ആരെയാണ്..?
عَبْدُ اللَّهِ ابْنُ مَسْعُودٍ
17. സ്വഹാബികൾ എന്ന് പറയുന്നു ആർക്ക്....?
സ്വഹാബി എന്നാൽ മുഅ്‌മിനായി അൽപസമയം എങ്കിലും നമ്മുടെ നബിയായ മുഹമ്മദ് നബിയുടെ (സ) സന്നിധിയിൽ ശരീരം കൊണ്ട് ഒരു സാധാരണ കുടിക്കാഴ്‌ചയിൽ, ഒരു നിമിഷമെങ്കിലും ഒരുമിച്ച് കൂടുകയും ഈമാനിനാൽ മരണപ്പെടുകയും ചെയ്തവരാണ്.
18. മുഹാജിറുകൾ എന്ന് പറയുന്നത് ആർക്കാണ്...?
ഇസ്ലാമിന് വേണ്ടി ഹിജ്റ പോയ ആളുകൾക്കാണ് മുഹാജിറുകൾ എന്ന് പറയുന്നത്.
19. അൻസ്വാറുകൾ എന്ന് പറയുന്നു ആർക്ക്...?
മുഹാജിരീങ്ങളെ സഹായിച്ചവരാണ് അൻസ്വാറുകൾ
20. സ്വഹാബികൾ ഉമ്മത്തിനെ എന്താണ് പഠിപ്പിച്ചത്?
ഖുർആനും സുന്നത്തും നബി (സ) തങ്ങളുടെ ചര്യയും
21. നബി തങ്ങളുടെ എളാപ്പയായ ഹംസ (റ) വിളിപ്പേര് എന്തായിരുന്നു....?
അബൂ ഉമാറ
22. അദ്ദേഹത്തിന്റെ പതിവ് എന്ന് പറയുന്നത് പക്ഷികളെ വേട്ടയാടലും കളികളും തമാശയയും ആയിരുന്നു ആരാണ് ഈ വ്യക്തി..?
ഹംസ (റ)
23. ഹംസ(റ) എപ്പോഴാണ് മുസ്ലിമായത്?
പ്രവാചകത്വത്തിൻ്റെ രണ്ടാം വർഷത്തിൽ
24. ഹംസ (റ) ഏത് യുദ്ധത്തിലാണ് ഷഹീദ് ആയത്?
ഉഹ്ദ് യുദ്ധം
25. നബിയുടെ പിതൃവ്യനും മുലകുടി ബന്ധ ത്തിലുള്ള നബിയുടെ സഹോദരനുമാണ് ആര്...?
ഹംസ (റ)
26. സഅദ് (റ) വഫാത്താകുന്ന സമയത്ത് എത്ര മലക്കുകൾ സന്നിഹിതരായി?
എഴുപതിനായിരം
27. ബന്നൂ ഖുറൈളക്കാരുടെ വിഷയത്തിൽ സഅദ് (റ) ന്റെ വിധി എന്ത്?
പുരുഷന്മാരെ വധിക്കാനും സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്യാനും
28. ഇബ്നു മസ്ഊദ് (റ) കഅ്ബയുടെ അടുത്ത് നിന്ന് ഏത് സൂറത്താണ് ഓതിയത്?
സൂറത്തു റഹ്‌മാൻ
29. ബദ്റിൽ പങ്കെടുത്ത ശത്രുപക്ഷത്തെ ഖുറൈശികളുടെ എണ്ണം എത്രയായിരുന്നു?
1000 പരം
30. അലി (റ) നേക്കാൾ എത്ര വയസ്സ് മുതിർന്നയാളാണ് ജഅ്ഫർ (റ) ?
10 വയസ്സ്
31. "രക്തം കൊണ്ട് ഛായം കൊടുത്ത രണ്ട് ചിറകുള്ള നിലയിൽ ജഅ്ഫറിനെ ഞാൻ സ്വർഗ്ഗത്തിൽ കണ്ടു" ഇത് ആരാണ് പറഞ്ഞത്..?
നബി തങ്ങൾ
32. "നീ നബിയെ ചീത്ത പറഞ്ഞോ? ഞാൻ അവരുടെ മതത്തിലാണ്. അവർ പറയുന്നത് ഞാനും പറയുന്നു" ഇത് ആരു പറഞ്ഞു..?
ഹംസ (റ)
33. നബിയെ നിങ്ങൾക്ക് ഞങ്ങൾ ഒരു കൂടാരം പണിതു തരട്ടെയോ? നിങ്ങൾക്ക് അതിൽ നിൽക്കാം. നിങ്ങളുടെ വാഹനം അതിൻ്റെ അടുത്ത് ഞങ്ങൾ തയ്യാറാക്കാം
سَعْدُ بْنُ مُعَادُ (ر)