പാട്ടിനൊപ്പം വരികൾ ▸ ഗാനം: മുത്താറ്റൽ
മുത്താറ്റൽ ഉറങ്ങും മണ്ണിൽ അണഞ്ഞെൻ ഖൽബ് കുളിർക്കേണം നെഞ്ചോരം സ്നേഹത്തിൻ നാമ്പ് തളിർക്കേണം ഹൃദയത്തിൽ ഇഷ്ട്ടം കൊണ്ടാ നാമം കോറി വരക്കേണം വിശ്വാസം സ്വലവാത്തിൻ ഇഷലിൽ തീർക്കേണം ഞാനുരയും മോഹങ്ങൾ മനമറിയും തേട്ടങ്ങൾ ഈ കുയിലും പാടുന്നു രാഗം അങ്ങെത്തുന്നു ഞാനെത്തും നാളിൽ ഈ റൂഹൊന്നുതണുത്തീടും സ്നേഹത്തിൻ ബഹ്റിൽ തിര തീരങ്ങൾ പുൽകീടും
ഈ രാവിൻ ലാളനയിൽ ചിരി തൂകും പുതു മലരും പൂഗന്ധം ഒരു കാത്തായ് ചെറു കാറ്റിൽ പകരുന്നു പറയുന്നു തിരു സവിതം ചെന്നെത്താൻ വൈകാതെ നബിമലരിൽ പൂഗന്ധം നീ പകരാൻ പതറാതെ പല നാളിൽ നനവ് പടർന്നൊരു കവിളിൽ പുഞ്ചിരി വിരിയാനെ കവിതകളിൽ വരി പലതില്ലെൻ സ്നേഹം വിരിയുന്നു പുതു മഴയായ് ഈയൊരു കുളിരായിയെന്നുള്ളിൽ നിറയുന്നു സ്നേഹത്തിൻ കൊട്ടാരം പണിതീടാം മുത്തോരം
ഞാൻ ചേരാനായ് അനുരാഗ ഗാനം പാടുന്നു (2)
ഉഹ്ദിൻ ഇണ കഥകൾ ബദ്റോർമാ മന്ത്രങ്ങൾ എൻ കാതിൽ വന്നോതു ന്നൊരു പനിനീർ കാട്ടുണ്ട് (2)
ആ കാട്ടിൻ ചിറകേറി ഞാനും അങ്ങെത്തും എൻ മോഹപ്പൂങ്കാവിൽ ഒരു നാളിൽ വന്നെത്തും ഇര പകലിൽ നോട്ടവും തേട്ടവും എന്റെ ഹബീബിൻ ഹള്റത്ത് എൻ സിരകൾ ഹുബൊഴുകുന്നൊരു നദിയായ് മാറുന്നു അദരങ്ങൾ തിരു മദ്ഹിൽ ചിര കാലം ചേരുന്നു (2)
Vocal : Abdulla Fadhil Moodal
Channel ID : @epstmmedia7871