പാട്ടിനൊപ്പം വരികൾ ▸ ഗാനം
അജബേറും ജമാലിലായ് ലെങ്കി മറിയുന്ന സൗന്ദര്യ നേതാവാണ് നബി തങ്ങള്... പൗർണമി മാറി നിൽക്കും ശോഭ പരത്തുന്ന സൗന്ദര്യ വതനമാ നബി തങ്ങള്... ചുവപ്പ് കലർന്ന വെളുപ്പിൻ നിറമാണന്റെ ഹബീബിൻ സൗന്ദര്യം അമ്പിയാ ശ്രേഷ്ടരിൽ ഹുസ്‌ന് ജമാലായ് റബ്ബ് കനിഞ്ഞൊരു സൗരഭ്യം ഇരുട്ടിൽ കത്തും ദീപം പോൽ തിരുനെറ്റിയിൽ തെളിയും സൗന്ദര്യം.. പകൽവെട്ടത്തിൽ കാണുംപോലെ ഇരുളിൽ കാണും തിരുഗേഹം. അജബേറും ജമാലിലായ് ലെങ്കി മറിയുന്ന സൗന്ദര്യ നേതാവാണ് നബി തങ്ങള്... പൗർണമി മാറി നിൽക്കും ശോഭ പരത്തുന്ന സൗന്ദര്യ വതനമാ നബി തങ്ങള്... ജലവും മലയും ഫലഫത്തായ കായ്കൾ നിറഞ്ഞ ഭൂമിയതും.. നയന മനോഹര വിണ്ണും അതിലെ സൂര്യൻ ചന്ദ്രൻ താരകവും.. തങ്ങൾ സബബിനാൽ പടച്ചിടുന്നെ.. ലോകമാകെ.. കല്ല് മണ്ണ് പറവകളാകെ അത് തിങ്കൾ ത്വഹ. അജബേറും ജമാലിലായ് ലെങ്കി മറിയുന്ന സൗന്ദര്യ നേതാവാണ് നബി തങ്ങള്... പൗർണമി മാറി നിൽക്കും ശോഭ പരത്തുന്ന സൗന്ദര്യ വതനമാ നബി തങ്ങള്... ശത്രു ശരങ്ങൾ തോൽക്കും നബിയുടെ സ്നേഹത്തിൽ അത് യാഥാർത്ഥ്യം... ജനകോടികളുടെ ഹൃത്തിൽ മുഴങ്ങും അഷ്റഫുൽ അമ്പിയാ അത് സത്യം അർഷ് കുർസിലും അത് അറിഞിടുന്നേ.. ലോകമാകേ.. കല്ല് മണ്ണ പറവകളാകെ അത് തിങ്കൾ ത്വഹാ
Lyrics : SIDHEEQ AMJADI ONGHALLOORVocal : AZHARUDHEEN RABBANI KALLUR
Channel ID : @YouTube-handle