6th class fiqh ardha varshika pariksha important questions by Quiz Burhan
Madrasa Guide
തറാവീഹ് നിസ്കാരത്തിന് തറാവീഹ് എന്ന പേര് ലഭിക്കാനുള്ള കാരണം എന്താണ്...?
എല്ലാ നാല് റക്അത്തുകളുടെയും ഉടനെ സ്വഹാബത്ത് വിശ്രമിക്കുക പതിവായിരുന്നു. അതിനാലാണ് തറാവീഹ് എന്ന പേരിൽ ലഭിച്ചത്.
തസ്ബീഹ് നിസ്കാരം എന്നാൽ എന്ത്..?
300 തസ്ബീഹോട് കൂടി നിസ്കരിക്കപ്പെടുന്ന നാല് റക്അത്ത് സുന്നത്ത് നിസ്കാരമാകുന്നു തസ്ബീഹ് നിസ്കാരം.
തഹജ്ജുദ് നിസ്കാരത്തിന്റെ സമയം എപ്പോൾ.....?
രാത്രി ഉറങ്ങി ഉണർന്ന ശേഷമാണ് അതിന്റെ സമയം
إِسْتِخَارَة ന്റെ നിസ്കാരം എന്നാൽ എന്ത്...?
പ്രധാനപ്പെട്ട വല്ല കാര്യവും നാം ചെയ്യാൻ ഉദ്ദേശിച്ചാൽ അത് എപ്പോൾ എങ്ങനെ ചെയ്യലാണ് ഖൈർ എന്നറിയാൻ വേണ്ടി രണ്ട് റക്അത്ത് നിസ്കരിച്ചു ദുആ ചെയ്യുക ഇതിനാണ് إِسْتِخَارَة ത്തിന്റെ നിസ്കാരം
പള്ളിയിൽ പ്രവേശിച്ചവൻ പള്ളിയുടെ ഉടമസ്ഥനായ അല്ലാഹുവിനെ ബഹുമാനിച്ചുകൊണ്ട് നിർവഹിക്കുന്ന രണ്ട് റക്അത്ത് നിസ്കാരം അതിന്റെ പേരെന്ത്...?
നിസ്കാരത്തിൽ അല്ല തിലാവത്തിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ അതിന്റെ ശർത്തുകൾ എന്തൊക്കെ...?
തിലാവത്തിനു വേണ്ടി ഞാൻ സുജൂദ് ചെയ്യുന്നു എന്ന് കരുതുക, തക്ബീറത്തുൽ ഹറാം, ഒരു സുജൂദ് ചെയ്യുക, സലാം വീട്ടുക.
സഹ് വ് എന്ന് പറയുന്നു എന്തിന്..?
നിസ്കാരത്തിൽ സംഭവിക്കുന്ന ചില ഇടർച്ചകളാണ്.
സഹ് വിന്റെ സുജൂദിനുള്ള കാരണങ്ങൾ....?
أَبْعَاض സുന്നത്തുകളിൽ നിന്ന് ഒന്നിന് മനപൂർവ്വമായോ മറന്നു ഒഴിവാക്കുക, മനപ്പൂർവ്വം ചെയ്താൽ നിസ്കാരം ബാത്വിലാക്കുന്നതും മറന്നു ചെയ്താൽ ബാത്വിലാകാത്തതുമായ ഒരു കാര്യം മറന്നു ചെയ്യുക, അസ്ഥാനത്ത് കൊണ്ടുവന്നാൽ നിസ്കാരം ബാത്വിലാകാത്ത ഒരു قَوْلِي ലിയായ കാര്യം അതിന്റെ സ്ഥാനത്ത് അല്ലാതെ കൊണ്ടുവരിക, ചെയ്ത കാര്യത്തിൽ സംശയം ഉണ്ടാവുക.