"എല്ലാ നബിമാർക്കും സ്വർഗ്ഗത്തിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരിക്കും എന്റെ കൂട്ടുകാരൻ ഉസ്മാൻ ആയിരിക്കുന്നതാണ്." ഇത് ആരു പറഞ്ഞു...?
നബി തങ്ങൾ
ഉസ്മാൻ (റ) മദീനയിൽ വിലക്ക് വാങ്ങി നന്നാക്കിയ ശേഷം മുസ്ലിങ്ങൾക്ക് വേണ്ടി സംഭാവന ചെയ്ത കിണറിന്റെ പേര്....?
بِئْرُ رُومَة
അദ്ദേഹത്തിന് 9 മക്കളും 4 പെൺമക്കളും അടക്കം 13 മക്കളായിരുന്നു അദ്ദേഹത്തിന്റെ ഉണ്ടായിരുന്നത്. ആരാണ് ഇത്...?
ഉമർ (റ)വിന്ന്
ഉമർ (റ) വിന് കുത്തേറ്റത് എന്നാണ്...?
ഹിജ്റ 23ലെ ദുൽഹിജ്ജ 26 ന്ന് സുബ്ഹ് സമയം
ഖാദിസിയ്യ യുദ്ധം നടന്ന വർഷം....?
ഹിജ്റ 15 ൽ
ഉമർ (റ)വിന്റെ പ്രധാന പരിഷ്കരണങ്ങൾ എന്തൊക്കെയാണ്...?
ഹിജ്റ കലണ്ടർ ആവിഷ്കരിച്ചു, ബൈത്തുൽമാൽ സ്ഥാപിച്ചു, ഭരണസൗകര്യത്തിനായി രാജ്യത്തെ പല സംസ്ഥാനങ്ങളായി വിഭജിച്ചു, സംസ്ഥാന ഭരണത്തിനായി പല ഗവർണർമാരെ നിയമിച്ചു, വിവിധ പട്ടണങ്ങൾ സ്ഥാപിച്ചു, മസ്ജിദുൽ ഹറം മസ്ജിദുന്നബവി എന്നിവ വികസിപ്പിച്ചു, തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിലാക്കി മാറ്റി.
നീതിനിഷ്ടമായ ഭരണത്തിന് ഉദാഹരണമാണ്...?
ഉമർ (റ)
ഉമർ (റ) ഇസ്ലാം മതം സ്വീകരിക്കാൻ നബി തങ്ങളുടെ അടുത്തേക്ക് വരുമ്പോൾ നബിതങ്ങൾ എവിടെയായിരുന്നു...?
ക്രിസ്റ്റതാബ്ദം 584 ആനക്കലഹ സംഭവത്തിന്റെ പതിമൂന്നാം വർഷം.
അബൂബക്കർ (റ)വിന്റെ വസിയ്യത്തുകൾ എന്തൊക്കെയായിരുന്നു...?
ഭാര്യ അസ്മാഅ് മകൻ അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് എന്റെ മയ്യത്ത് കുളിപ്പിക്കണം, ഞാൻ ഉപയോഗിച്ച രണ്ടു വസ്ത്രങ്ങൾ കഴുകി അതിൽ കഫം ചെയ്യണം, ഞാൻ ബൈത്തുൽമാലിൽ നിന്ന് കൈപ്പറ്റിയ 6000 വെള്ളിക്ക് പകരമായി എന്റെ ഈത്തപ്പന തോട്ടം ബൈത്തുൽമാലിലേക്ക് നൽകണം, നാം പാൽ കുടിക്കുന്ന ഒട്ടകവും ഭക്ഷണം പാകം ചെയ്യുന്ന തളികയും ഉപയോഗിക്കുന്ന പുതപ്പും ഉമർ (റ)വിനെ ഏൽപ്പിക്കണം.
അബൂബക്കർ (റ) വിന്റെ കാലത്തുണ്ടായ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എന്തായിരുന്നു...?
കള്ള പ്രവാചകന്മാരായിരുന്നു
കള്ള പ്രവാചകന്മാർക്കെതിരെ നടന്ന യുദ്ധം ഏത്....?
യമാമ യുദ്ധം
നബി തങ്ങളുടെ വഫാത്തിന് ശേഷം സ്വഹാബികൾ ഒരു യോഗം ചേർന്നത് എവിടെ വച്ചായിരുന്നു...?
بَنُو سَاعِدَة ഗോത്രക്കാരുടെ പന്തലിൽ വെച്ച് യോഗം ചേർന്നു.
അബൂബക്കർ (റ) വിന് സിദ്ധീഖ് എന്ന പേര് ലഭിക്കാനുണ്ടായ കാരണം...?
ഇസ്റാഅ് മിഅ്റാജ് എന്നിവയിൽ യാതൊരു സന്ദേഹവും ഇല്ലാതെ ആദ്യമായി വിശ്വസിച്ചതിനാൽ അന്ന് നബി തങ്ങൾ നൽകിയതാണ് സിദ്ധീഖ് എന്ന പേര്.
നബി തങ്ങൾ അബൂബക്കർ (റ) വിനെ തെറ്റി പറഞ്ഞത് എന്താണ്...?
അബൂബക്കറിന്റെ ധനം എനിക്ക് ഉപകാരപ്പെട്ട അത്ര മറ്റൊരാളുടെയും ധനം എനിക്ക് ഉപകാരപ്പെട്ടിട്ടില്ല.
അബൂബക്കർ (റ) വിന്റെ പെൺമക്കളിൽ പ്രധാനികളായ രണ്ടുപേർ...?
നബി തങ്ങളുടെ ഭാര്യ ആയിഷ ബീവി, സുബൈറുബിനു അവ്വാമിന്റെ ഭാര്യ അസ്മാഅ്.
നാല് ഖലീഫമാരെ (الْخُلَفَاءُ الرَّاشِدُونَ) കുറിച്ച് നബി തങ്ങൾ പറഞ്ഞത്..?
എന്റെ ശേഷം ജീവിക്കുന്നവർക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണുവാൻ കഴിയും. അപ്പോൾ എന്റെ ചര്യയും സന്മാർഗം സിദ്ധിച്ച വരായ ഖുലഫാഉ റാഷിദുകളുടെ ചര്യയും നിങ്ങൾ പുറകെ പിടിക്കുക.
أُولُو الْعَزْم കളുടെ പ്രധാന ഗുണം..?
അവരുടെ ക്ഷമയും സഹനവുമാണ്
ഫഹദ് യുദ്ധത്തിൽ അലി (റ)വിന് എത്ര വിട്ടുകളേറ്റു...?
16 ആഴമുള്ള മുറിവുകൾ
ഖൈബറിൽ അലി (റ) ആരുടെ കോട്ടയുടെ കവാടമാണ് പറിച്ചെടുത്തത്...?
മുറഹിബിന്റെ കോട്ടയുടെ കവാടം
ഉസ്മാൻ (റ) വിന്റെ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു...?
زُبَيْر رَضِيَ اللَّهُ عَنْهُ
ഉസ്മാൻ (റ) വിന്റെ കാലത്തുണ്ടായ ഭരണ പരിഷ്കരണങ്ങൾ എന്തൊക്കെയായിരുന്നു...?
ജുമുഅയുടെ ഒന്നാം ബാങ്ക് നടപ്പിലാക്കി, പോലീസ് സേന രൂപീകരിച്ചു, മുഅദ്ദിനുകൾക്ക് വേദന നൽകി, ഖുർആൻ പല കോപ്പികൾ തയ്യാറാക്കി.
മുസ്ലിമായതിനുശേഷം ഒരു അടിമയെ عِتْق ചെല്ലാത്ത ഒരു വെള്ളിയാഴ്ചയും തനിക്ക് കടന്നു പോയിട്ടില്ല ഇത് ആര് പറഞ്ഞു...?
ഉസ്മാൻ (റ)
ഉസ്മാൻ (റ) തബൂക് യുദ്ധത്തിന് നൽകിയ സംഭാവന...?
600 ഒട്ടകവും അവക്കുവേണ്ട സാമഗ്രികളും ആയിരം ദീനാറും അദ്ദേഹം നൽകുകയുണ്ടായി.
തന്നെ കുത്തിയത് ഒരു മജൂസിയാണ് എന്ന് അറിഞ്ഞപ്പോൾ ഉമർ (റ) എന്താണ് പറഞ്ഞത്...?
എന്റെ മരണം ഒരു മുസ്ലിമാണെന്ന് വാദിക്കുന്നവന്റെ കൈകൊണ്ടാവാതിരുന്നതിൽ അല്ലാഹുവിന് സ്തുതി.
ഉമർ (റ) മകന്റെ പേര്..?
അബ്ദുല്ല
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.