-
തുർക്കിയിൽ ഖിലാഫത്ത് അവസാനിപ്പിച്ചത് ആരാണ്?
മുസ്തഫ കമാൽ അത്താതുർക്ക് (1924-ൽ).
ഉസ്മാനിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്?
ക്രി.വ 1299-1922
അബ്ബാസിയ്യ ഖിലാഫത്തിന് തുടക്കം കുറിച്ചത് ആരാണ്?
അബുൽ അബ്ബാസ് അസ്സഫ്ഫാഹ്.
അബ്ബാസിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്?
ക്രി.വ 750-1258.
ഉമവിയ്യ ഖിലാഫത്തിലെ പ്രമുഖ ഭരണാധികാരികൾ ആരെല്ലാം?
മുആവിയ്യ ബിൻ അബീ സുഫ്യാൻ, ഉമർ ബിൻ അബ്ദുൽ അസീസ്, അബ്ദുൽ മലക് ബിൻ മർവാൻ.
അമവിയ്യ ഖിലാഫത്തിന്റെ കാലയളവ് ഏതാണ്?
ക്രി.വ 661-750
ഖിലാഫത്തു റാശിദയുടെ കാലയളവ് ഏതാണ്?
ഹിജ്റ 11-40
ഖുലഫാഉർ റാശിദൂൻ ആരൊക്കെയാണ്?
അബൂബക്കർ, ഉമർ, ഉസ്മാൻ, അലി.
നബി (സ) ക്ക് ശേഷം ഖിലാഫത്ത് സ്ഥാനം വഹിച്ച പ്രമുഖരായ നാല് ഖലീഫമാർ അറിയപ്പെടുന്ന പേര് എന്താണ്?
ഖുലഫാഉർ റാശിദൂൻ.
അലി (റ) വഫാത്തായത് ഏതു വർഷമാണ്?
ഹിജ്റ 40-ൽ.
അലി (റ) നെ വധിച്ചത് ആരാണ്?
അബ്ദുറഹ്മാൻ ബിൻ മുൽജം.
അലി (റ) വിനെതിരെ തിരിഞ്ഞ് ഇസ്ലാമിൽ നിന്ന് പുറത്തുപോയവരെ വിളിക്കുന്ന പേര് എന്താണ്?
ഖവാരിജുകൾ
'ഖിസാസ്' എന്നാൽ എന്താണ്?
കൊലപാതകത്തിന് പകരമായി നൽകുന്ന ശിക്ഷ.
'ഇജ്തിഹാദ്' എന്നാൽ എന്താണ്?
പ്രമാണങ്ങളിൽ നിന്ന് ഇസ്ലാമിക വിധികൾ കണ്ടെത്തുന്നതിനുള്ള പരിശ്രമം.
ജമൽ, സിഫീൻ യുദ്ധങ്ങൾ നടന്നത് ആരുടെ ഭരണകാലത്താണ്?
അലി (റ) ന്റെ ഭരണകാലത്ത്.
അലി (റ) പങ്കെടുത്ത പ്രധാന യുദ്ധങ്ങൾ ഏവ?
ബദർ, ഉഹ്ദ്, ഖന്ദഖ്, ഫത്ഹു മക്ക, ഹുനൈൻ.
നബി (സ) യുടെ മകൾ ഫാത്വിമ (റ) യെ വിവാഹം കഴിച്ചത് ആരാണ്?
അലി (റ).
"ഞാൻ വിജ്ഞാന നഗരമാണ്, അലി അതിന്റെ വാതിലുമാണ്" എന്ന് നബി (സ) ആരെക്കുറിച്ചാണ് പറഞ്ഞത്?
അലി (റ).
നബി (സ) ക്ക് ശേഷം നാലാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അലി (റ).
ഉസ്മാൻ (റ) നെ എവിടെയാണ് ഖബറടക്കിയത്?
ജന്നത്തുൽ ബഖീഇൽ.
ഉസ്മാൻ (റ) വഫാത്താകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?
82 വയസ്സ്.
ഖുർആൻ ഓതിക്കൊണ്ടിരിക്കെ ശത്രുക്കളുടെ ആക്രമണത്താൽ ഉസ്മാൻ (റ) വഫാത്തായത് എപ്പോഴാണ്?
ഹിജ്റ 35 ദുൽഹജ്ജ് 18-ന്.
ഉസ്മാൻ (റ) വിന്റെ കാലത്ത് ഫിത്ന ശക്തമായത് എവിടെ നിന്നാണ്?
ഈജിപ്ത്, കൂഫ, ബസറ എന്നിവിടങ്ങളിൽ നിന്ന്.
'ദിർഹം' എന്നാൽ എന്താണ്?
വെള്ളി നാണയം.
'ദീനാർ' എന്നാൽ എന്താണ്?
സ്വർണ നാണയം.
'മുനാഫിഖ്' എന്നാൽ എന്താണ്?
കപടവിശ്വാസി
ഉസ്മാൻ (റ) വിന്റെ അവസാന കാലത്ത് കുപ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ മുനാഫിഖ് (കപടവിശ്വാസി) ആരാണ്?
അബ്ദുല്ലാഹിബ്നു സബഅ്.
മുസ്ഹഫിന്റെ കോപ്പികൾ തയ്യാറാക്കി വിവിധ രാജ്യങ്ങളിലേക്ക് അയച്ചത് ആരുടെ കാലത്താണ്?
ഉസ്മാൻ (റ).
ഉസ്മാൻ (റ) ഖുർആൻ പകർത്തിയെടുക്കാൻ ഏൽപ്പിച്ചത് ആരെയാണ്?
സൈദ് ബിൻ സാബിത് (റ)
ഉമറിനു ശേഷം മൂന്നാമത്തെ ഖലീഫയായി വന്നത് ആരാണ്?
ഉസ്മാൻ ബിൻ അഫ്ഫാൻ (റ).
ഉസ്മാൻ (റ) വിന്റെ സഹായത്തിൽ സന്തോഷിച്ച് നബി (സ) നടത്തിയ പ്രാർത്ഥന എന്താണ്?
അല്ലാഹുവേ, നീ ഉസ്മാനെ തൃപ്തിപ്പെടേണമേ, ഞാൻ അവനിൽ തൃപ്തനാണ്
തബൂക് യുദ്ധ സമയത്ത് ആയിരം ദീനാറും ധാരാളം ഒട്ടകങ്ങളും നൽകി സഹായിച്ച സ്വഹാബി ആരാണ്?
ഉസ്മാൻ ബിൻ അഫ്ഫാൻ (റ).
മദീനയിൽ കടുത്ത ബുദ്ധിമുട്ടുണ്ടായ സമയത്ത് നടന്ന പ്രധാന യുദ്ധം ഏതാണ്?
തബൂക് യുദ്ധം.
'സുൽഹ്' എന്നാൽ എന്താണ്?
സമാധാന കരാർ.
'അഹ് ലുൽ കിതാബ്' എന്നാൽ ആരാണ്?
വേദക്കാരരായ അന്യ മതസ്ഥർ.
'ബൈത്തുൽ മാൽ' എന്നാൽ എന്താണ്?
പൊതുഖജനാവ്
ഉമർ (റ) നെ വധിച്ചത് ആരാണ്?
അബൂ ലുഅ് ലുഅ എന്ന ശത്രു.
ഈജിപ്ത് ഇസ്ലാമിക ഭരണത്തിന് കീഴിൽ കൊണ്ടുവന്നത് ആരാണ്?
അംറുബ്നുൽ ആസ് (റ)
പേർഷ്യൻ തലസ്ഥാനമായ മദാഇൻ മുസ്ലിംകൾ കീഴടക്കിയത് ഏതു വർഷമാണ്?
ഹിജ്റ 20-ൽ
ഖാദിസിയ്യ യുദ്ധത്തിൽ പേർഷ്യക്കാർക്കെതിരെ പൊരുതിയ സൈന്യാധിപൻ ആരാണ്?
സഅ്ദ് ബിൻ അബീ വഖാസ് (റ).
സിറിയയും ഫലസ്തീനും മുസ്ലിം ഭരണത്തിൻ കീഴിലായത് ഏതു യുദ്ധത്തിലൂടെയാണ്?
യർമൂക് യുദ്ധത്തിലൂടെ.
യർമൂക് യുദ്ധത്തിൽ റോമാക്കാരെ തോൽപ്പിച്ചത് ആരുടെ ഭരണകാലത്താണ്?
ഉമർ (റ) ന്റെ ഭരണകാലത്ത്
ഇസ്ലാമിക ചരിത്രത്തിൽ കൂഫ, ബസറ എന്നീ നഗരങ്ങൾ നിർമ്മിച്ചത് ആരാണ്?
ഉമർ (റ)
ബൈത്തുൽ മാൽ സ്ഥാപിച്ചത് ആരാണ്?
ഉമർ (റ).
സൈനിക രജിസ്റ്റർ സമ്പ്രദായം കൊണ്ടുവന്നത് ആരാണ്?
ഉമർ (റ)
ഉമർ (റ) ന്റെ ഭരണകാലയളവ് ഏതു വർഷങ്ങൾക്കിടയിലായിരുന്നു?
ഹിജ്റ 13 മുതൽ 23 വരെ.
ഉമർ (റ) നടപ്പിലാക്കിയ പ്രധാന ഭരണപരിഷ്കാരങ്ങൾ എന്തൊക്കെയാണ്?
ജനക്കൂട്ടത്തെ ശ്രദ്ധിക്കുക, പൊതുമുതൽ സൂക്ഷിക്കുക, ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുക.
ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന അമുസ്ലിംകളിൽ നിന്നും വാങ്ങുന്ന നികുതിയുടെ പേര് എന്താണ്?
ജിസ്യ
ആമു റമാദ് വർഷത്തിൽ മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഉമർ (റ) ആരുടെ അരികിലാണ് പോയത്?
അബ്ബാസ് (റ)
'ആമു റമാദ്' എന്നാൽ എന്താണ്?
ക്ഷാമ വർഷം.
ഉമർ (റ) ന്റെ ഭരണകാലത്ത് കടുത്ത ക്ഷാമം അനുഭവപ്പെട്ട വർഷം ഏതാണ്?
ഹിജ്റ 18-ാം വർഷം.
'അമീറുൽ മുഅ്മിനീൻ' എന്ന് വിളിക്കപ്പെട്ട രണ്ടാമത്തെ ഖലീഫ ആരാണ്?
ഉമർ ഇബ്നു അൽ ഖത്വാബ് (റ)
'ഹാഫിളുകൾ' എന്നാൽ ആരാണ്?
വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവർ
അബൂബക്കർ (റ) തന്റെ ഖിലാഫത്തിന്റെ അവസാന കാലത്ത് അടുത്ത ഖലീഫയായി നിർദ്ദേശിച്ചത് ആരെയാണ്?
ഉമർ ബിൻ അൽ ഖത്വാബ് (റ)
മുസൈലിമത്തുൽ കദ്ദാബിനെതിരെ യമാമയിൽ പോരാടിയ സൈന്യാധിപൻ ആരാണ്?
ഖാലിദ് ബിൻ അൽ വലീദ് (റ).
വ്യാജപ്രവാചകരായി രംഗത്തുവന്ന പ്രമുഖർ ആരെല്ലാം?
മുസൈലിമത്തുൽ കദ്ദാബ്, ത്വുലൈഹ, അസ്വദുൽ അനസി, സജാഅ്.
സകാത്ത് നൽകാൻ വിസമ്മതിച്ചവർക്കെതിരെ നടപടിയെടുത്തത് ആരാണ്?
അബൂബക്കർ (റ).
'മുർത്തദ്ദുകൾ' എന്നാൽ ആരാണ്?
മുസ്ലിമായിരുന്നതിനുശേഷം ഇസ്ലാം ഉപേക്ഷിച്ചവർ.
ഖുർആൻ സമാഹരണത്തിന് നേതൃത്വം നൽകിയ വ്യക്തി ആരാണ്?
സൈദ് ബിൻ സാബിത് (റ)
ഏതു യുദ്ധത്തിലാണ് ധാരാളം ഹാഫിളുകൾ ശഹീദായത്?
യമാമ യുദ്ധത്തിൽ.
അബൂബക്കർ (റ) നെ എവിടെയാണ് ഖബറടക്കിയത്?
നബി (സ) യുടെ ഖബറിനു അരികിലുള്ള ഹുജ്റത്തുശ്ശരീഫയിൽ.
അബൂബക്കർ (റ) വഫാത്തായത് എപ്പോഴാണ്?
ഹിജ്റ 13 ജുമാദുൽ ആഖിറ 22 (ക്രി.വ 634).
അബൂബക്കർ (റ) ന്റെ ഭരണകാലത്തെ പ്രധാന നെടുംതൂണുകൾ എന്തൊക്കെയായിരുന്നു?
ഖുർആൻ സമാഹരണം, സകാത്ത് നിഷേധിക്കിറതി എതിരെയുള്ള പോരാട്ടം
അബൂബക്കർ (റ) ന്റെ ഖിലാഫത്ത് കാലയളവ് എത്രയായിരുന്നു?
ഹിജ്റ 11 മുതൽ 13 വരെ (രണ്ടു വർഷവും മൂന്നു മാസവും പത്തു ദിവസവും).
'ബൈഅത്ത്' എന്നാൽ എന്താണ്?
ഖലീഫയായി അംഗീകരിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്യൽ.
പ്രവാചകന്റെ ജീവിതകാലത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത് ആരാണ്?
അബൂബക്കർ (റ)
മുഹാജിറുകളും അൻസാറുകളും ആരുടെ കയ്യിലാണ് ബൈഅത്ത് ചെയ്തത്?
അബൂബക്കർ സിദ്ദീഖ് (റ).
പ്രവാചകന്റെ വഫാതിനുശേഷം ആദ്യം ആരുടെ കൈ യാണ് ഉമർ (റ) ബൈഅത്ത് ചെയ്തത്?
അബൂബക്കർ സിദ്ദീഖ് (റ).
പ്രവാചകന്റെ വഫാതിനുശേഷം മുസ്ലീങ്ങൾ ഖലീഫയെ തിരഞ്ഞെടുക്കാൻ ഒത്തുകൂടിയ സ്ഥലം എവിടെയാണ്?
ബനൂ സാഇദയുടെ സഖീഫ.
അബൂബക്കർ (റ) ന്റെ ജനനം ഏതു വർഷമാണ്?
ക്രിസ്തുവർഷം 573-ൽ.
അബൂബക്കർ (റ) മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നു, എന്താണത്?
അബ്ദുൽ കഅ്ബ
അബൂബക്കർ സിദ്ദീഖ് (റ) ന്റെ യഥാർത്ഥ നാമം എന്താണ്?
അബ്ദുല്ല
അൽ ഖുർആൻ ആരംഭിക്കുന്നത് ഏത് ഗ്രന്ഥമായാണ് അറിയപ്പെടുന്നത്?
മുസ്ഹഫ്